നന്മ’ ഫാമിലി മീറ്റും; യാത്രയയപ്പും സംഘടിപ്പിച്ചു.


റിയാദ്: നീണ്ട 27 വർഷത്തെ പ്രവാസത്തിനു വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന നന്മ കരുനാഗപ്പള്ളി കൂട്ടായ്മയിലെ മുതിർന്ന അംഗം ശ്രീ. സഞ്ജീവ് സുകുമാരന് യാത്ര യയപ്പും നന്മ അംഗങ്ങളുടെ കുടുംബസംഗമവും സംഘടിപ്പിച്ചു, മലാസ് പെപ്പർട്രീ ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് സക്കീർഹുസൈൻ. ഐ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ റിയാദ് കെ.എം.സി.സി. വെൽഫെയർ വിങ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ സിദ്ദിഖ് തുവ്വൂർ ഉദ്‌ഘാടനം ചെയിതു.

പാവപ്പെട്ടവർക്കുള്ള നന്മയുടെ ഭക്ഷ്യ ധാന്യക്കിറ്റ് പദ്ധതിയും, കുറഞ്ഞ കാലം കൊണ്ട് മുഖ്യധാരയിലേക്ക് ഉയർന്ന നന്മയുടെ കാരുണ്യ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെ ന്നു സിദ്ദിഖ് പറഞ്ഞു. ദൈവത്തിന്റെ കയ്യൊപ്പ്‌ പതിഞ്ഞ ഈ പുണ്യ ഭൂമിയിൽ രണ്ട്‌ പതിറ്റാണ്ട്‌ ജോലി ചെയ്യാൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമായാണു കരുതുന്നതെന്ന് നന്മയുടെ സ്നേഹാദരം ഏറ്റുവാങ്ങി കൊണ്ട്‌ സഞ്ജീവ്‌ സുകുമാരൻ പറഞ്ഞു.

തുടർന്ന് നന്മയിലെ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടി കൾ അരങ്ങേറി. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും രക്ഷാധികാരി അബ്‌ദുൾ ബഷീർ ഫത്തഹുദീൻ ആമുഖവും പറഞ്ഞു. ജീവകാരുണ്യ കൺവീനർ റിയാസ് മൗലവി, വൈസ് പ്രസിഡന്റ് ജാനിസ്, വൈസ് പ്രസിഡന്റ് യാസർ, അഖിനാസ് എം കരുനാഗപ്പള്ളി, ഷമീർ കിണറുവിള, നിയാസ് തഴവ, ഷഫീഖ്, അനസ് ലത്തീഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.

സത്താർ മുല്ലശ്ശേരി,അഷ്‌റഫ് മുണ്ടയിൽ, ഷമീർ കുനിയത്ത്, സജീവ് ചിറ്റുമൂല, സുൾഫിക്കർ, നവാസ് ലത്തീഫ്, നൗഫൽ തുരുത്തിയിൽ, നൗഫൽ നൂറുദ്ദീൻ, റിയാസ് വഹാബ്, ഫഹദ്, ഷമീർ തേവലക്കര, ഷുക്കൂർ ക്ലാപ്പന, സഹദ്, അൻസാർ കുറ്റിപ്പുറം, അദീബ്, ഷമീർ കുറ്റിപുറം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . നഹൽ റയാൻ സ്വാഗത ഗാനവും നന്മ ട്രഷറർ മുനീർ മണപ്പള്ളി നന്ദിയും പറഞ്ഞു.


Read Previous

ബോട്ട് അപകടം പോസ്റ്റ്മോർട്ടം പൂർത്തിയായി

Read Next

സൗദിയിലെ നീറ്റ് സെന്ററായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 491 വിദ്യാർഥികൾ പരീക്ഷയെഴുതി, അപേക്ഷ നൽകിയത് 498 പേര്‍, ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപെടുത്തി വിദ്യാർഥികളും രക്ഷിതാക്കളും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »