Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗളൂരുവിലും തമിഴ്‌നാട്ടിലും നിന്നെത്തിക്കുന്ന സാധനത്തിന് കേരളത്തിൽ നിറയെ ആവശ്യക്കാർ, വരവ് ബൈക്കിൽ


നെയ്യാറ്റിൻകര: ഡിസംബർ മാസം പിറന്നതോടെ തമിഴ്നാട് കേരള അതിർത്തിയിൽ രാസലഹരിക്കടത്തുകാരുടെ ചാകരയാണ്.

തമിഴ്നാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന എം.ഡി.എം.എക്കാണ് ഇപ്പോൾ ഡിമാന്റ്. അമരവിള, പെരുങ്കടവിള, അരുവിപ്പുറം, കള്ളിക്കാട് തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെ പരിശോധകരെ വെട്ടിച്ചാണ് ലഹരിവസ്തുക്കൾ എത്തിക്കുന്നത്. ഒരുകാലത്ത് വ്യാജ സ്പിരിറ്റ് കടത്തിയിരുന്ന വഴികളിലൂടെയെല്ലാം ഇപ്പോൾ എം.ഡി.എം.എ ക്യാരിയേഴ്സിന്റെ കുത്തൊഴുക്കാണ്. ട്രെയിൻ മാർഗവും വോൾവോ ബസിലും മറ്റുമായിരുന്നു മുൻപ് കടത്തുണ്ടായിരുന്നത്.

അടുത്തിടെ നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഓഫീസ് സ്‌പെഷ്യൽ ഡ്രൈവ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 5 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി.ബാലരാമപുരം സ്വദേശിയായ അസറുദ്ദീനെയും ബാലരാമപുരം മുക്കോല സ്വദേശിയായ സ്റ്റീവിനെയുമാണ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ റേഞ്ചിൽ 6 മാസത്തിനിടെ 247നാർക്കോട്ടിക് കേസുകൾ പിടികൂടിയിട്ടുണ്ട്. 325 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

ലഹരിക്കടത്തിന്റെ വഴികൾ

ബാംഗ്ളൂരിലെ തെരുവുകളിൽ ലഭിക്കുന്ന വിലകുറഞ്ഞ എം.ഡി.എം.എക്ക് ഗ്രാമിന് 2000-2400 രൂപ വരെയാണ് വില. അത് കേരളത്തിലെത്തിച്ച് ഗ്രാമിന് 3500-3800രൂപയ്ക്കാണ് വിൽക്കുന്നത്. ഗുളിക രൂപത്തിലും പൊടിരൂപത്തിലും ലഭിക്കുന്ന എം.ഡി.എം.എയിൽ ഗുളികയ്ക്കാണ് ഡിമാന്റേറെ. സ്റ്റേറ്റ് ഹൈവേയിൽ പരിശോധന കർശനമാക്കിയതോടെ കന്യാകുമാരി-കാരോട് ബൈപ്പാസ് വഴി ബൈക്കുകളിലാണ് കടത്ത് കൂടുതലും. ക്യാരിയർമാരിൽ ബാംഗ്ളൂർ മുതൽ കൊല്ലം എറണാകുളം വരെ ബൈപ്പാസ് വഴി ലഹരി കടത്തുന്നവരും ഏറെയാണ്.


Read Previous

സ്വകാര്യതയ്ക്ക് മേലുള്ള ഗുരുതരമായ കടന്നുകയറ്റം,​ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിവേദ തോമസ്

Read Next

ഒരു ടിക്കറ്റിന് 3700 രൂപ; ‘കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍’ സ്‌പെഷ്യല്‍ ട്രെയിന്‍ ഒരെണ്ണം കൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »