ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ. ടോക്ക്ബാക്ക്, സർക്കിൾ ടു സെർച്ച് തുടങ്ങിയ സൗകര്യങ്ങളിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കു ന്നത്. ഗൂഗിൾ ക്രോം, വാച്ച് അടക്കമുള്ള വെയർ ഒഎസ് ഡിവൈസുകൾ തുടങ്ങി വിവിധ ആപ്പുകളിലും ഡിവൈസുകളിലും പുതിയ ഫീച്ചേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്.
ടോക്ക്ബാക്കിനാണ് ഏറ്റവും വലിയ അപ്ഡേറ്റ് ലഭിച്ചത്. ഗൂഗിൾ എഐ ആയ ജെമിനിയാണ് ഇനി ടോക്ക്ബാക്ക് നിയന്ത്രിക്കുക. സർക്കിൾ ടു സെർച്ചിൽ പാട്ടുകൾ കൂടി ഉൾപ്പെടുത്തിയതാണ് അടുത്ത പ്രധാനപ്പെട്ട ഫീച്ചർ. സ്വന്തം ഫോണിലോ അടുത്തുള്ള ഡിവൈസിലോ കേൾക്കുന്ന പാട്ടുകളുടെ വിവരങ്ങളറിയാൻ ഇതുവഴി സാധിക്കും
ഗൂഗിൾ ക്രോമിലും ടെക്സ്റ്റ് ടു സ്പീച്ച് ഫീച്ചർ ലഭിക്കും. ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ക്രോമിൽ തുറക്കുന്ന വെബ് പേജുകൾ ഇനി കേൾക്കാനാവും. നേരത്തെ ബീറ്റ വേർഷനായി പുറത്തിറക്കിയ ആൻഡ്രോയ്ഡ് എർത്ത്ക്വേക്ക് അലെർട്സ് സിസ്റ്റം അമേരിക്കയിലെ എല്ലാ ഉപഭോക്താക്കൾക്കും ഇനിമുതൽ ലഭ്യമാവും
ഗൂഗിളിൻ്റെ വെയർ ഒഎസ് വാച്ചുകളിലും ഒരു പുതിയ ഫീച്ചർ ലഭിക്കും. ഡിവൈസിൽ ഓഫ്‌ലൈൻ ഗൂഗിൾ മാപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും പുതിയ ഫീച്ചറിൽ സാധിക്കും. വെയർ ഒഎസിലെ ഓൺലൈൻ ഗൂഗിൾ മാപ്പിലും ചില പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്
പിക്സൽ ഉപഭോതാക്കൾക്ക് മാത്രമല്ല, ആൻഡ്രോയ്ഡിൻ്റെ എല്ലാ ഡിവൈസുകളിലും പുതിയ ഫീച്ചേഴ്സ് ലഭിക്കും. ചൊവ്വാഴ്ചയാണ് ഇത് അവതരിപ്പിച്ചതെങ്കിലും വരും ദിവസങ്ങളിലേ ഇത് ഉപഭോക്താക്കൾക്ക് ലഭിക്കൂ. 14 ദിവസത്തിനുള്ളിൽ ഈ ഫീച്ചറുകൾ ലഭിക്കുമെന്നാണ് വിവരം.