വീട്ടിലേക്ക് ഗൂഗിൾ മാപ്പിട്ടു, പക്ഷേ കാർ വഴിതെറ്റി പുഴയിൽ ചാടി; അത്ഭുത രക്ഷപ്പെടൽ, കുത്താമ്പുള്ളിയിൽ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്


തിരുവില്വാമല: തൃശൂർ തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ വഴി തെറ്റി വീണത് പുഴയിലേക്ക്. ഞായറാഴ്ച രാത്രി ഏഴരയോടെ ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി -തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ച് പേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ (57), വിശാലാക്ഷി, രുഗ്മിണി, സദാനന്ദൻ, കൃഷ്ണപ്രസാദ്‌ എന്നിവരാണ് രക്ഷപ്പെട്ടത്. 

കുത്താമ്പുള്ളിയിൽ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്കിറങ്ങിയ കാർ ഉടൻ ദിശതെറ്റി പുഴയിലകപ്പെടുകയായിരുന്നു. ബാലകൃഷ്ണനും കുടുംബത്തിനും പിന്നാലെ മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാർ വീണ ഭാഗത്ത് പുഴയിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 


Read Previous

അവസാനഘട്ട നിര്‍മാണത്തിലായിരുന്ന 1800 സ്ക്വയർ ഫീറ്റ് വീട് പൂര്‍ണമായും തകർന്നിട്ടും പുഞ്ചിരിമട്ടം സ്വദേശി മുഹമ്മദ് അനീസിന് പട്ടികയില്‍ ഇടമില്ല.ഗൃഹപ്രവേശനത്തിന് കാത്തിരിക്കെ ഉരുള്‍ പൊട്ടൽ

Read Next

വികസനത്തെക്കുറിച്ച് പറയുക മാത്രമല്ല പ്രവർത്തിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി അതിദാരിദ്ര്യ മുക്തമായി കണ്ണപുരം ഗ്രാമപഞ്ചായത്ത്; കൈപിടിച്ചുയർത്തിയത് 66 കുടുംബങ്ങളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »