
തിരഞ്ഞെടുപ്പുണ്ട്പക്ഷേ, ഇവിടെ സാഹചര്യം മോശമാണ്. ഭയത്തിന്റെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. 2018-ല്‍ ഇടതുസര്‍ക്കാര്‍ പോയി ബി.ജെ.പി. വന്നു. അന്നുമുതല്‍ ഇവിടെ ഒരു തിരഞ്ഞെടുപ്പും സ്വതന്ത്രവും ഭയരഹിതവുമായി നടത്താന്‍ അവര്‍ അനുവദിച്ചിട്ടില്ല. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 864 ഇടത്ത് ബൂത്തുപിടിത്തം നടന്നു. 168 ബൂത്തില്‍ റീപോള്‍ നടത്തിയിരുന്നു.
ബോര്‍ഡുകള്‍ പോയിട്ട് ഒരു കൊടിപോലും നാട്ടാന്‍ ബി.ജെ.പി. അനുവദിക്കുന്നില്ല. കെട്ടിയാല്‍ അപ്പോള്‍ തന്നെ എടുത്തുകൊണ്ടുപോകും. ഞങ്ങളുടെ പ്രവര്‍ത്തകരാണ് കൊടികെട്ടുന്നതും ബോര്‍ഡ് സ്ഥാപിക്കുന്നതുമൊക്കെ. ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തകരല്ല തൊഴിലാളികളാണ് പ്രചാരണസാമഗ്രികള്‍ സ്ഥാപിക്കുന്നതൊക്കെ. കൊടിനശിപ്പിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ പോലീസും ഒന്നും ചെയ്യുന്നില്ല. എന്നിരുന്നാലും ഞങ്ങള്‍ മുന്നോട്ടുപോകുകയാണ്. കൊടികളിലല്ലല്ലോ കാര്യം.
ഏതെങ്കിലും ഒരു പാര്‍ട്ടി അധികാരത്തിലെത്തുന്ന ആവേശത്തില്‍ ചിലപ്പോള്‍ ചില ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കാം. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് ഇവിടത്തെ രാഷ്ട്രീയസംസ്‌കാരമല്ല. സമ്പൂര്‍ണ ഗുണ്ടായിസമാണ്. മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പൊതുയോഗം നടത്താന്‍ മൈക്കുകെട്ടാന്‍പോലും അനുവദിച്ചില്ല. ഒടുവില്‍ പ്രചാരണവാഹനത്തിലുള്ള മൈക്ക് ഉപയോഗിക്കേണ്ടിവന്നു. മുന്‍മുഖ്യമന്ത്രിക്ക് ഇതാണ് അവസ്ഥയെങ്കില്‍ മറ്റുള്ളവരുടേത് പറയാനുണ്ടോ. സി.പി.എമ്മിന്റെകാലത്ത് തിരഞ്ഞെടുപ്പ് ദിവസം കുറച്ചു പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, ഇന്ന് വര്‍ഷം മുഴുവന്‍ സംഘര്‍ഷത്തിന്റെ സാഹചര്യമാണ്. ഗുണ്ടകള്‍ ഭീകരഭരണം നടത്തുകയാണ്. പോളിങ് സ്റ്റേഷന്‍ സമ്പൂര്‍ണമായി കീഴടക്കും. എതിര്‍പാര്‍ട്ടിയുടെ ഏജന്റിന് ആദ്യം പണം വാഗ്ദാനംചെയ്യും. അതിനുവഴങ്ങുന്നില്ലെങ്കില്‍ കൊന്നുകളയുന്നതാണ് രീതി.
അങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. ഇത്തവണ ഞങ്ങളുടെ പ്രവര്‍ത്തകര്‍ സന്തുഷ്ടരാണ്. സീറ്റുകള്‍ തുല്യമായി പങ്കിട്ടു. സഹോദരങ്ങളെപ്പോലെയാണ് ഇവിടെ കോണ്‍ഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.