Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗോപിനാഥ് കിഴക്കേമുറിക്ക് കേളി യാത്രയയപ്പ് നൽകി


റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.1992-ൽ റിയാദിൽ എത്തിയ ഗോപിനാഥ് അൽ അമൗദി കമ്പനിയിൽ 33 വർഷം കാർപെ ൻഡറായി ജോലി ചെയ്തു . മലപ്പുറം ജില്ലയിലെ ഇരിങ്ങല്ലൂർ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോൾ. മക്കൾ ജഗന്നാഥ് , ആകാശ് .കേളിയുടെ പ്രാരംഭ ഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ ഗോപിനാഥ്, കേളി ഓൾഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവർത്തകനായിരുന്നു.

ഓൾഡ് സനയ്യ യൂണിറ്റ് സെക്രട്ടറി സുലൈ ഏരിയ സെക്രട്ടറി സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുത്തറ അധ്യക്ഷനായി. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണൻ എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധി കാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, അയൂബ് ഖാൻ ഏരിയ കമ്മറ്റി അംഗങ്ങളായ ജോർജ്, ഷറഫ് ബബ്തൈൻ, സത്യപ്രമോദ്, ബഷീർ ബബ്തൈൻ, അശോകൻ, സുനിൽ, പ്രകാശൻ, ധനേഷ്, ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

ഏരിയ രക്ഷാധികാരി സമിതിക്കു വേണ്ടി അനിരുദ്ധൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂണിറ്റുകൾക്കു വേണ്ടി വിനോദ്, പ്രകാശൻ, ബഷീർ ബാബ്തൈൻ, നാസർ കാരക്കുന്ന്, ഹാരിസ്, കൃഷ്ണൻ കുട്ടി എന്നിവർ ഗോപിനാഥിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയും രേഖപ്പെടുത്തി.


Read Previous

സത്താർ കായംകുളം അനുസ്മരണം സംഘടിപ്പിച്ച് കൃപ

Read Next

ഷാർജ അന്താരാഷ്ട്ര ബുക് ഫെയറിൽ അവസാന ദിവസം അവസാനത്തെ കവിതകളുമായി നാസർ നാഷ്കോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »