Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംഭാലിൽ കണ്ടത് സർക്കാരിൻറെ പക്ഷപാതിത്വം’; ബിജെപിക്കെതിരെ വിമർശനവുമായി രാഹുലും പ്രിയങ്കയും


ന്യൂഡൽഹി: സംഭാലിൽ മസ്‌ജിദ് സര്‍വേയില്‍ പ്രതിഷേധിച്ചവരെ പൊലീസ് വെടി വെച്ചു കൊന്ന സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. അക്രമ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദികൾ ബിജെപിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി തീര്‍ത്തും അനുതാപമില്ലാത്ത പ്രവർത്തികളാണ് കാണിക്കുന്ന തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ബിജെപിയുടെ പ്രവൃത്തി വിഭജനം വർദ്ധിപ്പിക്കുകയും ഹിന്ദു – മുസ്‌ലിം സമുദായങ്ങൾ ക്കിടയിൽ വിവേചനം വളർത്തുകയും ചെയ്യുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്‍റെ പക്ഷപാതപരമായ സമീപനമാണ് സംഭാലില്‍ കണ്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഭാല്‍ പൊലീസിന്‍റെ സമീപനം അത്യന്തം ദൗർഭാഗ്യകരമാണെ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളോടും ദുഖം അറിയിക്കുന്നു. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പരസ്‌പര സൗഹാർദവും സമാധാനവും നിലനിർത്താനാണ് എന്‍റെ അഭ്യർത്ഥന. വർഗീയതയുടെയും വിദ്വേഷത്തിന്‍റേയും മുകളില്‍ ഐക്യത്തിന്‍റേയും ഭരണഘടന യുടേയും പാതയിലൂടെ ഇന്ത്യ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാനാണ് നാമെല്ലാവരും ഒരുമിച്ച് ചേരേണ്ടത്.’- രാഹുൽ ഗാന്ധി പറഞ്ഞു.

പ്രതികരിച്ച് പ്രിയങ്കയും

യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സംസ്ഥാനത്ത് ഭിന്നത സൃഷ്‌ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. വിഷയം മനസ്സിലാക്കി നീതി നടപ്പാക്കണമെന്ന് സുപ്രീം കോടതിയോട് പ്രിയങ്ക ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്‌സിലാണ് പ്രിയങ്കയുടെ കുറിപ്പ്.

‘ഉത്തർപ്രദേശിലെ സംഭാലിലുണ്ടായ തർക്കത്തിൽ സംസ്ഥാന സർക്കാരിന്‍റെ സമീപനം വളരെ ദൗർഭാഗ്യകരമാണ്. സെൻസിറ്റീവായ ഒരു വിഷയത്തിൽ ഭരണകൂടം ആരുടേ യും വാക്കുകൾക്ക് ചെവികൊടുക്കാതെ തിടുക്കത്തിൽ പെരുമാറിയ രീതി വളരെ ദൗർഭാഗ്യകരമാണ്. ഇരു കക്ഷികളെയും കേള്‍ക്കാനുള്ള മനസ് കാണിക്കാതെ സർക്കാർ തന്നെ അവിടത്തെ അന്തരീക്ഷം തകർക്കുകയാണ് ചെയ്‌തത്.’ – പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്‌ജിദ് ക്ഷേത്രം തകര്‍ത്താണ് ഉണ്ടാക്കിയത് എന്ന ആരോപണത്തെ തുടര്‍ന്നാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കിയത്. വിഷ്‌ണു ശങ്കര്‍ ജയിൻ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മസ്‌ജിദ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയായി രുന്നു ഹര്‍ജി. മസ്‌ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങ ളും ചിഹ്നങ്ങളും ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്‍റെ ആവശ്യം. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു.

രണ്ടാം ഘട്ട സർവേ നടത്താൻ എത്തിയ സംഘത്തിന് നേരെ ഇന്നലെ സംഭാലില്‍ കല്ലേറ് ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടലുണ്ടായത്. പൊലീസ് വെടിവെപ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ പശ്ചാത്തലത്തി ല്‍ സംഭാലില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Read Previous

പെർത്തിൽ ഇന്ത്യക്ക് ഗംഭീര വിജയത്തുടക്കം; ഓസീസിനെ 238ന് വീഴ്ത്തി, 295 റൺസ് വിജയം

Read Next

കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടത് പക്ഷത്തിൻറേതാണ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തിൽ മാത്രം പറയാനാകില്ല; മുഖ്യമന്ത്രിയുടെ ലീഗ് വിമർശനത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »