Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രി കളില്‍ ഓക്‌സിജൻ ബെഡുകളും വെന്റിലേ‌റ്ററുകളും നിറയുന്നു. പലയിടങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിൽ സ്ഥലമില്ലാത്ത സ്ഥിതിയിലേക്ക്


തിരുവനന്തപുരം: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ഓക്‌സിജൻ ബെഡുകളും വെന്റിലേ‌റ്ററുകളും നിറയുന്നു. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലാണ് ഇത്തരത്തിൽ ഐസി‌യുകളും വെന്റിലേ‌റ്ററുകളും നിറയുന്നത്. സ്വകാര്യ ആശുപത്രികളിലും 85 ശതമാനം കൊവിഡ് കിടക്കകളും നിറഞ്ഞു. ശ്രീചിത്രയില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് ഐസി‌യു നിറഞ്ഞു. ഇവിടെ ഇനി നാല് വെന്റിലേ‌റ്ററുകൾ മാത്രം അവശേഷിക്കുന്നതായാണ് വിവരം. 90 ശതമാനം ഓക്‌സിജൻ ബെഡുകളും നിറഞ്ഞു കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലും പാരിപ്പള‌ളി മെഡിക്കൽ കോളേജിലും സ്ഥിതി വ്യത്യസ്‌തമല്ല. പാരിപ്പള‌ളി മെഡിക്കൽ കോളേജിൽ 52 ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണ്. 38 വെന്റിലേ‌റ്ററുകളിൽ 26 എണ്ണം നിറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴ് ഐ‌സിയു ബെഡ് മാത്രമാണ് ഒഴിവുള‌ളത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 161 ബെഡുകളിൽ 138ലും ആളുണ്ട്. 429 ഓക്‌സിജൻ കിടക്കകളിൽ ഭൂരിഭാഗവും നിറഞ്ഞിരിക്കുകയാണ്. ആലപ്പുഴയിൽ 76 ഐസിയു കിടക്കയിൽ 34ലും ആളുണ്ട്.138 ഓക്‌സിജൻ കിടക്കകളും നിറഞ്ഞു. മിക്ക ആശുപത്രികളും രോഗികൾ നിറഞ്ഞതോടെ ഇനി രോഗികളെത്തിയാൽ സർക്കാർ സംവിധാനം തിരിച്ചടി നേരിടുമോയെന്ന ഭീതിയിലാണ്.

സംസ്ഥാനത്ത് രൂക്ഷമായ കൊവിഡ് സാഹചര്യം മൂലം വരും ദിവസങ്ങളിൽ ആശുപത്രി കിടക്കകൾക്കും ഐസിയുവിനും ക്ഷാമം നേരിട്ടേക്കാമെന്ന് സർക്കാർ മുൻപ് സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് കിടക്കകൾ വർദ്ധിപ്പിക്കാൻ കെ.ടി.ഡി.സിയുടെ സഹായം സർക്കാർ തേടിയിരുന്നു. കെ.ടി.ഡി.സി ഹോട്ടലുകൾ കിടത്തിചികിത്സയ്‌ക്കായി നൽകാനാണിത്. മെഡിക്കൽ ഓക്‌‌സിജൻ സംഭരണം തിരുവനന്തപുരത്ത് ആരംഭിച്ചതായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കോവിഡ് വ്യാപനം നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ വലിയ പ്രതിസന്ധി സംസ്ഥാനം നേരിടേണ്ടി വരും മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും സംസ്ഥാനത്തെ 85 ശതമാനം സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു, സര്‍ക്കാര്‍ ആശുപത്രികളില്‍ തൊണ്ണൂറു ശതമാനവും നിറഞ്ഞു കഴിഞ്ഞു. അതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ഓക്സിജനും, വെന്റി ലേ‌റ്ററുകളും ,വാക്സിന്‍ മരുന്നുകളും ഉടന്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവിശ്യപെട്ടു കഴിഞ്ഞു.


Read Previous

കൊവിഡ് മാനദണ്ഡം ലംഘിച്ച് ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം സി എസ്‌ ഐ പുരോഹിതന്മാർക്ക് കൊവിഡ്; രണ്ട് പുരോഹിതര്‍ മരണപെട്ടു.

Read Next

മുംബൈ സന്ദർശനത്തിൽ രാഷ്ട്രീയ മില്ല എതിരാളികൾ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു; എൻ സി കെ യു ഡി എഫ് നയപരിപാടി കൾക്കൊപ്പം: മാണി സി കാപ്പൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »