ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‌ണനെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെൻ്ററി യോഗത്തിലാണ് എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാധാകൃഷ്‌ണനെ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ പ്രസിഡൻ്റും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഏകദേശം ഒന്നര വർഷത്തോളം ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്‌ഠിച്ചിരുന്നു. ജാർഖണ്ഡ് ഗവർണർ ആയിരിക്കെ തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറുടെയും ചുമതലകള്‍ നിർവഹിക്കുന്നതിനായി അദ്ദേഹത്തെ രാഷ്ട്രപതി നിയമിച്ചിരുന്നു.
നാല് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള രാധാകൃഷ്‌ണൻ തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അറിയപ്പെട്ട നേതാവ് കൂടിയാണ്. കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ എംപിയായ സി.പി. രാധാകൃഷ്‌ണൻ, എ.ബി. വാജ്‌പേയി, എൽ.കെ. അദ്വാനി എന്നിവർക്ക് കീഴിൽ പ്രവർത്തിച്ചിട്ടുള്ള ബിജെപിയുടെ പഴയകാല നേതാവാണ്. 1957 ഒക്ടോബർ 20 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ജനിച്ച അദ്ദേഹം, 1970 കളിൽ ആർഎസ്‌എസിൽ ചേരുകയും 1974 ൽ ഭാരതീയ ജനസംഘത്തിൻ്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു.
1996 ൽ രാധാകൃഷ്‌ണൻ തമിഴ്‌നാട്ടിലെ ബിജെപിയുടെ സെക്രട്ടറിയായി നിയമിതനായി. 1998 ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999 ൽ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്സ്റ്റൈൽസിനായുള്ള പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെൻ്ററി കമ്മിറ്റി (പിഎസ്‌യു)യിലും ധനകാര്യ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാർലമെൻ്ററി പ്രത്യേക കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2004-ൽ, പാർലമെൻ്ററി പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി രാധാകൃഷ്‌ണൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്‌തു. തായ്‌വാനിലേക്കുള്ള ആദ്യ പാർലമെൻ്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു. 2004 നും 2007 നും ഇടയിൽ, രാധാകൃഷ്‌ണൻ തമിഴ്‌നാട്ടിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി സേവനമനുഷ്‌ഠിച്ചു. അധ്യക്ഷനായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ ‘രഥയാത്ര’ നടത്തി.
ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്‌മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. 2016-ൽ, രാധാകൃഷ്‌ണൻ കൊച്ചിയി ലെ കയർ ബോർഡിൻ്റെ ചെയർമാനായി നിയമിതനായി, നാല് വർഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതി 2532 കോടി രൂപയെന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 2020 മുതൽ 2022 വരെ അദ്ദേഹം ബിജെപിയുടെ കേരള ത്തിൻ്റെ അഖിലേന്ത്യാ ചുമതലയുള്ള ആളായിരുന്നു.
2023 ഫെബ്രുവരി 18-ന് രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ആദ്യത്തെ നാല് മാസത്തിനുള്ളിൽ അദ്ദേഹം ജാർഖണ്ഡിലെ 24 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളുമായും ജില്ലാ ഉദ്യോഗസ്ഥരുമായും സംവദിച്ചു. ഒരു മികച്ച കായികതാരമായിരുന്നു അദ്ദേഹം. ടേബിൾ ടെന്നീസിൽ കോളേജ് ചാമ്പ്യനും ഓട്ടക്കാരനുമായിരുന്നു. ക്രിക്കറ്റും വോളിബോളും അദ്ദേഹത്തിൻ്റെ ഇഷ്‌ട്ട കായിക ഇനങ്ങളാണ്.
യുഎസ്എ, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ബെൽജിയം, ഹോളണ്ട്, തുർക്കി, ചൈന, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, തായ്‌ലൻഡ്, ഈജിപ്ത്, യുഎഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
2024-ൽ കോയമ്പത്തൂരിൽ നിന്ന് മത്സരിച്ച അണ്ണാമലൈ പോലുള്ള യുവ ബിജെപി നേതാക്കൾക്ക് വഴിയൊരുക്കുന്നതിനായി 2023-ലാണ് രാധാകൃഷ്‌ണനെ ഗവർണറായി നിയമിച്ചത്. സി.പി. രാധാകൃഷ്ണൻ ഒരു രാഷ്ട്രതന്ത്രജ്ഞനായി കണക്കാക്കപ്പെടുന്നുവെന്നും തമിഴ്‌നാട്ടിലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും നദ്ദ പറഞ്ഞു. ജൂലൈ 21 ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പൊടുന്നനെ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വന്നത്. ഓഗസ്റ്റ് 21 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്‌റ്റംബര്‍ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
