
മദീന: മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലോഞ്ച് ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ അമീര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 1,200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ‘അല്‍ തന്‍ഫീത്തി’ ലോഞ്ചില്‍ പ്രതിവര്‍ഷം 2,40,000-ലധികം യാത്രക്കാരെ ഉള്‍ക്കൊ ള്ളാന്‍ കഴിയും.
ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ദുവൈലേജും അല്‍ തന്‍ഫീത്തി കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖുറൈസിയും പ്രാദേശിക സിവില്‍, സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.