ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഡോ. പി. രവീന്ദ്രനെ നിയമിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനായി നിയോഗിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലില്‍ നിന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. രവീന്ദ്രനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നാല് വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ഒന്നര വര്‍ഷ മായി കാലിക്കറ്റ് സര്‍വകലാശാലയുടെ താല്‍കാലിക വിസിയായി ഡോ. രവീന്ദ്രന്‍ തുടരുക യായിരുന്നു.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം നടന്നത്. ചാന്‍സലറുടെ നിര്‍ദേശാനുസരണം നാല് തവണ സെനറ്റ് യോഗം ചേര്‍ന്ന ശേഷമാണ് ഹൈക്കോടതിയുടെ കൂടി നിര്‍ദേശ പ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മിറ്റി കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അപേക്ഷകരായ 35 പേരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഞ്ചംഗ പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. പതിവിന് വിപരീതമായി സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ മൂന്ന് പേരും നേരിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ചാണ് പാനല്‍ കൈമാറിയത്.
അതേസമയം വിസി തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ലോക് ഭവന്റെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിസി നിയമന നടപടി തടയാന്‍ വിസമ്മതിച്ച ഹൈക്കോടതി ഹര്‍ജി 27 ലേക്ക് മാറ്റുകയായിരുന്നു. കോടതി വിധിക്ക് വിധേയമായാണ് ഗവര്‍ണര്‍ വിസി നിയമന ഉത്തരവില്‍ ഒപ്പ് വെച്ചത്.
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം നടന്നതോടെ സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ നാലിടത്ത് സ്ഥിരം വിസിമാര്‍ നിയമിതരായി. കേരള, എംജി സര്‍വകലാശാല വിസിമാരെ തിരഞ്ഞെ ടുക്കുന്നതിന് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ ഗവര്‍ണര്‍ രണ്ട് സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
