വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിർമ്മാണങ്ങൾ നടത്താൻ സർക്കാർ തയ്യാറാവണം: നവയുഗം.


റിയാദ്: വിമാന ഇന്ധനത്തിന് ഇത്രയധികം വില കുറഞ്ഞിരിയ്ക്കുന്ന ഈ കാലത്തും, ചമ്പൽക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിയ്ക്കുന്ന വിധത്തിൽ ഗൾഫ്‌ യാത്രക്കാരെ കൊള്ളയടിയ്ക്കാനായി, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിർത്താൻ, വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്കാരികവേദി ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു

.ട്രെയിൻ യാത്രാ നിരക്കുകൾ മുതൽ ബസ്സ്‌, ആട്ടോറിക്ഷ നിരക്കുകൾ വരെ നിയന്ത്രിയ്ക്കുന്ന സർക്കാരു കൾ, വിമാന ടിക്കറ്റ് നിരക്കുകൾ കൂടി നിയന്ത്രിയ്ക്കാൻ തയ്യാറാകണമെന്ന് യൂണിറ്റ് സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.

തുഗ്‌ബ ദോസ്സരി നവയുഗം ഓഫീസ് ഹാളിൽ നടന്ന യൂണിറ്റ് സമ്മേളനം, നവയുഗം തുഗ്‌ബ മേഖല പ്രസി ഡന്റ് പ്രിജി ഉത്ഘാടനം ചെയ്തു. തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ സംഘടനാ അവലോ കനം നടത്തി. യോഗത്തിന് സുറുമി സ്വാഗതവും, നസീം നന്ദിയും പറഞ്ഞു. നവയുഗം ദോസ്സരി യൂണിറ്റ് പുതിയ ഭാരവാഹകളായി സജു സോമൻ (പ്രസിഡന്റ്), എബിൻ ബേബി (സെക്രട്ടറി), ബിനു വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


Read Previous

പ്രവാസി മലയാളി ഫൗണ്ടേഷന്റെ ഒരുമയുടെ സ്‌നേഹോത്സവം 2025 ശ്രദ്ധേയമായി.

Read Next

കേളി ഇടപെടൽ: കാശ്മീർ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »