സൗദിയിൽ ഗ്രാൻഡ് ഹൈപ്പർ ആദ്യ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങി


റിയാദ് : പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ ഗ്രാൻഡ്ഹൈപ്പർ സൗദി അറേബ്യയിലെ ആദ്യ സംരഭം റിയാദിലെ അൽ മൻസൂറയിൽ പ്രവർത്തനം ആരംഭിച്ചു സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ സാന്നിദ്യം കൊണ്ട് ചടങ്ങ്  ജനശ്രദ്ധ ആകർഷിച്ചു. റിയാദിലെ മൻസൂറയിലെ അൽ ഹംറ പ്ലാസയിൽ അത്യാധുനിക രീതിയിൽ ഒരുക്കിയിട്ടുള്ള ഔട്ട്‌ലെറ്റ് എല്ലാവരുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഗ്രാൻഡ് ഹൈപ്പർ എക്‌സിക്യൂട്ടീവ് ഡയറക്ടർസ് എം കെ അബൂബക്കർ, റാഷിദ് അസ്‌ലം, അബ്ദു സുബ്ഹാൻ, ഡയറക്ടർ എൻ വി മുഹമ്മദ് എന്നിവർ പറഞ്ഞു.

കുവൈറ്റ് റീജിയണൽ ഡയറക്ടർ  അയ്യൂബ് കച്ചേരി, റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ തഹ്‌സീർ അലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സനിൻ വാസിം, ജനറൽ മാനേജർ മുഹമ്മദ് ആതിഫ് റഷീദ്, മറ്റ് വിശിഷ്ടാതിഥികളും മാനേജ്‌മന്റ് പ്രതിനിധികളും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു .

ഗ്രൂപ്പിന്റെ 93-ാമത്തെ ഔട്ട്‌ലെറ്റ് ആണ് റിയാദിൽ തുടക്കം കുറിച്ചത് , 55000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഔട്ട്‌ലെറ്റിൽ ഉപഭോക്തൃ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

പലചരക്ക്, ഫാം ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, ചൂടുള്ള ഭക്ഷണം, പുതിയതും രുചിക രവുമായ ബേക്കറി, ഡെലിക്കേറ്റസെൻ, വീട്ടുപകരണങ്ങൾ, ഫാഷൻ & ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലോകോത്തര ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാണ് ഞങ്ങ ളുടെ സമ്പന്നമായ  പാരമ്പര്യത്തെ അടിസ്ഥാനമാക്കി സൗദി അറേബ്യൻ ജനതയുടെ മനസ്സിൽ ശാശ്വതമായ മുദ്ര പതിപ്പിക്കുമെന്ന് ഗ്രാൻഡ് ഹൈപ്പർ ചെയർമാൻ ഷംസു ദ്ധീൻ ബിൻ മൊഹിദീൻ മമ്മു ഹാജി.പറഞ്ഞു

വിവിധ രാജ്യങ്ങളിലുള്ള ഉറവിടങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് കൊണ്ട് വന്ന്‌ ഗുണമേന്മയിൽ യാതൊരുവിധ വിട്ടിവീഴ്ച്ച ചെയ്യാതെ ഏറ്റവും മികച്ച വിലയിലും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സാധിച്ചതിലുള്ള സന്തോഷം ഉദ്ഘാടന വേളയിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് പങ്കുവെച്ചു . 

സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകൾക്കും അതിശയകരമായ ഒരു മാറ്റം പ്രദാനം ചെയ്യുന്നതിലുള്ള രാജ്യത്തെ ഭരണാധികാരികളുടെ ശ്രമങ്ങളെ ചെയർമാനും മാനേ ജിംഗ് ഡയറക്ടറും അഭിനന്ദിക്കുകയും അടുത്ത 28 മാസത്തിനുള്ളിൽ സൗദി അറേബ്യ യിലുടനീളം കുറഞ്ഞത് 15 ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള മഹത്തായ നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു 300 മില്യൺ സൗദി റിയാൽ നിക്ഷേപിക്കുകയും സൗദി യുവാക്കൾക്കായി ചുരുങ്ങിയത് 1000 തൊഴിലവസരങ്ങൾ സംജാതമാക്കുകയും സൗദിവൽക്കരണ യജ്ഞത്തിൽ ഭാഗവാക്കാകാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .

യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ മുഖമുദ്ര പതിപ്പിച്ചതിന്  ശേഷമാണ് ഗ്രാൻഡ് സൗദി അറേബ്യയിലേക്ക് ചുവടുവെക്കുന്നത്.


Read Previous

ഒ​മാ​നി​ലെ ആ​ദ്യ​ത്തെ ട​യ​ർ റീ​സൈ​ക്ലി​ങ്​ പ്ലാ​ന്റ് തു​റ​ന്നു

Read Next

അൽ മദിന ഹൈപ്പർ : ഷോപ്പിങ് ഫെസ്റ്റിവൽ| വിൻ 1/2 KG ഗോൾഡ് പ്രൈസ് പ്രൊമോഷൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »