Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ് 2025 ലോഗോ പ്രകാശനം ചെയ്തു.


റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒൻപതാമത് ഗ്രാന്റ്- റയാൻ സൂപ്പർ കപ്പ് 2025 ന്റെ ലോഗോ പ്രകാശം ചെയ്തു. മുർസലാത്ത് ഡ്യൂൺസ് ഇന്റർ നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ റയാൻ പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ മുഷ്ത്താഖ് മുഹമ്മദലിയും സിറ്റി ഫ്‌ളവർ ഹൈപ്പർ മാർക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫഹദ് അൽ ഗുറൈമീനും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു. വരുന്ന വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ദിറാബ് ദുറത്ത് അൽ മലാബ് സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.

ട്രോഫി ലോഞ്ചിങ്ങ് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട് നിർവ്വഹിച്ചു. ജഴ്സി പ്രകാശനം നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദും ഫിക്ച്ചർ പ്രകാശനം നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങലും നിർവ്വഹിച്ചു മെഗാ ബംബർ പ്രൈസ് കൂപ്പൺ ഉദ്ഘാടനം എ ബി സി കാർഗോ ഡയറക്ടർ സലീം അബ്ദുൽ ഖാദർ നിർവ്വഹിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, എൻ ആർ കെ ജനറൽ കൺവീനർ സുരേന്ദ്രൻ, ഒ ഐ സി സി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, കേളി സാംസ്കാരിക സമിതി പ്രതിനിധി കാ ഇൻ ചേളാരി, റിഫ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര, മീഡിയ ഫോറം പ്രതിനിധി വി ജെ നസ്റുദ്ധീൻ, ഇബ്രാഹീം സുബ്ഹാൻ, ബഷീർ മുസ്ലിയാരകത്ത്, അഡ്വക്കേറ്റ് ജലീൽ, യു പി മുസ്തഫ, മുജീബ് ഉപ്പട, ഷമീർ പറമ്പത്ത്, സത്താർ താമരത്ത്, എന്നിവർ പ്രസംഗിച്ചു.

അഡ്വ. അനീർ ബാബു, അഷ്‌റഫ്‌ കല്പകഞ്ചേരി, ജലീൽ തിരൂർ, അബ്ദുറഹ്മാൻ ഫറൂഖ്, നാസർ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, പി സി മജീദ്, പി. സി അലി വയനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

ചരിത്ര ദൗത്യത്തിന് ശുഭ പര്യവസാനം: 22.5 മണിക്കൂര്‍ നീണ്ട യാത്ര, ശുംഭാശുവും സഹയാത്രികരും ഭൂമിയെ തൊട്ടു

Read Next

ഒരു മതനേതാക്കളുടേയും ഇടപെടല്‍ ഇല്ല; നിമിഷ പ്രിയയ്ക്ക് വേണ്ടി ഇടപെട്ടത് കേന്ദ്രസര്‍ക്കാര്‍’, സമസ്തയുടെ വാദങ്ങള്‍ തള്ളി സാമുവല്‍ ജെറോം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »