Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

അടിസ്ഥാനാ വര്‍ഗം പാര്‍ട്ടിയില്‍ നിന്നും അകന്നു: പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടായെന്ന് സിപിഎം വിലയിരുത്തല്‍


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലി ച്ചെന്നും പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടായെന്നും സിപിഎം സംസ്ഥാന സമിതില്‍ വിലയിരുത്തല്‍. ഈഴവ വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്കു പോയി.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ചിരുന്ന നായര്‍ വോട്ടുകളിലും മറ്റ് ഹിന്ദു വോട്ടുകളിലും ചോര്‍ച്ചയുണ്ടായി. ഇതു പരിഹരിക്കാന്‍ വലിയ തിരുത്തലുകള്‍ വേണ്ടിവരുമെന്നും ഇതിനായുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ആരംഭിക്കണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമൂലമായ തിരുത്തലുകള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും വേണം ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇത് ഏറ്റുപറയാന്‍ പാര്‍ട്ടി മടിക്കരുത്.

മാത്രമല്ല തിരഞ്ഞെടുപ്പ് തോല്‍വി നിസാരമായി കാണരുത്. തോല്‍വിയെ സംബന്ധിച്ചു നേതൃതലത്തിലും കീഴ്ഘടങ്ങളിലും പരിശോധന വേണം. തെറ്റു തിരുത്തല്‍ താഴെത്തട്ടില്‍ മാത്രമായി ഒതുങ്ങരുത്. നേതൃതലത്തിലും ഇതുണ്ടാകണം. വരുന്ന തദേശ തിരഞ്ഞെടുപ്പ് ഗൗരവമായി കണ്ടില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഇതിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് അംഗങ്ങളില്‍ പലരും അഭിപ്രായം പ്രകടിപ്പിച്ചത്.


Read Previous

ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തിലെ ആരോഗ്യ പ്രശ്‌നം: 441 പേര്‍ക്ക് രോഗ ലക്ഷണം; നടപടിയുമായി ആരോഗ്യ വകുപ്പ്

Read Next

നവകേരള സദസ് തിരിച്ചടിച്ചു, മുസ്ലിം പ്രീണനത്തിൽ ഭൂരിപക്ഷ സമുദായം അകന്നു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായെന്ന് സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »