Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ചൈന


ബെയ്ജിങ്: ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട അമേരിക്കന്‍ നടപടിയില്‍ രൂക്ഷ പ്രതികരണവുമായി ചൈന. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

‘അമേരിക്ക തങ്ങളുടെ സിവിലയന്‍ എയര്‍ഷിപ്പ് (ചാര ബലൂണ്‍) വെടിവെച്ച് വീഴ്ത്തി. ഇതില്‍ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു’ – ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബലൂണ്‍ ആകസ്മികമായാണ് അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. ഈ ബലൂണില്‍ നിന്നും അമേരി ക്കയ്ക്ക് സൈനിക ഭീഷണിയില്ലെന്ന് നേരത്തെ പറഞ്ഞിരു ന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ ചാര ബലൂണ്‍ വിജയകരമായി തകര്‍ത്തെന്നും തങ്ങളുടെ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നവെന്നും ജൊ ബൈഡന്‍ അറിയിച്ചു. ചൈനീസ് ചാര ബലൂണ്‍ എത്രയും വേഗം വെടിവെച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ബൈഡന്‍ അറിയിച്ചു.

പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് ലഭിച്ചയുടന്‍ യുഎസ് വ്യോമസേന ഹൈടെക് എഫ്-22 റാപ്റ്റര്‍ വിമാനത്തിന്റെ സഹായത്തോടെ ചൈനീസ് ബലൂണ്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ബലൂണ്‍ താഴെയിറക്കാന്‍ സിംഗിള്‍ സൈഡ്വിന്‍ഡര്‍ മിസൈ ലുകള്‍ പ്രയോഗിച്ചു. അമേരിക്കയിലെ സൗത്ത് കരോലിന തീരത്ത് നിന്ന് 9.6 കിലോ മീറ്റര്‍ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണ് ബലൂണ്‍ വെടിവെച്ചിട്ടത്.


Read Previous

പ്രിയ ഗായികയ്ക്ക് രാജ്യം വിടനല്‍കി: വാണി ജയറാമിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

Read Next

സാങ്കേതിക തകരാര്‍;യാത്രക്കാരെ വലച്ച്എയർ ഇന്ത്യ സര്‍വീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »