
റിയാദ്: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കരയിലെ ഉജ്ജ്വല വിജയം കേരള സർക്കാരിനുള്ള അംഗീകാരണമാണെന്ന് നവോദയ റിയാദ് വിലയിരുത്തി. വയനാട് ലോകസഭാ ഫലം പ്രതീക്ഷിച്ചതാണെങ്കിലും ത്രികോണ മത്സരം നടന്ന പാലക്കാട് വർഗ്ഗീയ മഴവിൽ സഖ്യത്തെ കൂട്ടുപിടിച്ചാണ് യു ഡി എഫ് വിജയം സ്വന്തമാക്കിയത്. അതിനുള്ള തെളിവാണ് എസ് ഡി പി ഐ നടത്തിയ ആഹ്ലാദ പ്രകടനം.
ജമാഅത് ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ കോൺഗ്രസ്സിന് ലഭിച്ചിട്ടും മുൻ തെരെഞ്ഞെടുപ്പുകളെക്കാൾ വോട്ടു നേടാൻ എൽ ഡി എഫിന് കഴിഞ്ഞു. അത് ഇടതുപക്ഷത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതാണ്. ചേലക്കരയിലെ ഇടതുസ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ വിജയത്തിൽ സന്തോഷവും ഇടതുപക്ഷത്തിന് വോട്ടുചെയ്ത മുഴുവൻ വോട്ടർമാർക്കും നന്ദിയും നവോദയ രേഖപ്പെടുത്തുന്നു.