മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സ്നേഹാദരവ്; സലാം പാപ്പിനിശ്ശേരിക്ക്


ഷാർജ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 154 – മത് ജന്മദിനത്തോടനുബന്ധിച്ചു യുഎഇയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും യാബ് ലീഗൽ സർവീസസിന്റെ സിഇഒയുമായ സലാം പാപ്പിനിശ്ശേരിയെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (MGCF) ഷാർജ സ്നേഹോപഹാരം നൽകി ആദരിച്ചു. MGCF – ന്റെ മുൻ പ്രസിഡന്റ് പി.ആർ പ്രകാശ് സ്നേഹോപഹാരം കൈമാറി.

ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഹൃദയപൂർവ്വം ബാപ്പുജിക്ക് എന്ന പേരിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. എമിറേറ്റ്സ് ഹെൽത്തു സർവ്വീസസുമായി സഹകരിച്ച് നടത്തിയ ചടങ്ങിൽ മഹാത്മാഗാന്ധി കൾച്ചർ ഫോറം പ്രസിഡന്റ് പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്‌ഘാടന കർമ്മം കേരള ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിച്ചു.

കഴിഞ്ഞ 10 വർഷക്കാലമായി യുഎഇയിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആശയങ്ങൾ ലോകജനതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഓരോ അംഗവും ഈ സംഘടനയിൽ പ്രവർത്തിച്ചു വരുന്നത്.

ചടങ്ങിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജയുടെ വൈസ് പ്രസിഡന്റ് ഫാസിൽ മാങ്ങാട്, യാബ് ലീഗൽ സർവീസസിന്റെ HR മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Read Previous

2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ; താത്പര്യം പ്രകടിപ്പിച്ച് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍

Read Next

കുവൈറ്റില്‍ അറസ്റ്റിലായ മലയാളി നഴ്സുമാര്‍ക്ക് 23 ദിവസത്തെ തടവിന് ശേഷം മോചനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »