ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ ഉണ്ടായ തീപിടിത്ത ത്തില്‍ മരണം 24 ആയി. മരിച്ചവരില്‍ 9 കുട്ടികളുമുള്‍പ്പെടും. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. 15 കുട്ടികളെ രക്ഷപെടുത്തിയതായി ദൗത്യ സംഘം അറിയിച്ചു.

താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിലാണ് അപകടം നടന്നത്. ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാ കാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നാണ് സംശയിക്കുന്നത്. തീയണക്കാനുള്ള ശ്രമം തുടരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം താല്‍ ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററില്‍. ഉടമ യുവരാജ് സിങ് സോളങ്കിക്കെ തിരെ കേസെടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ തിനാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.
അവധിക്കാലമായതിനാല്‍ സെന്ററില്‍ ഒട്ടേറെ കുട്ടികള്‍ എത്തിയിരുന്നു. സംഭവ സമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂര്‍ണമായി നിലംപൊത്തിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു. തീ നിയന്ത്ര ണവിധേയമാക്കിയതായി കമ്മിഷണര്‍ അറിയിച്ചു.