
അഹമ്മദാബാദ്: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ദുരന്തമായിരുന്നു അഹമ്മദാബാദിലെ വിമാനാപകടം. ഇപ്പോഴും പലരും അതുണ്ടാക്കിയ നടുക്കത്തിൽ നിന്ന് പുറത്ത് വന്നിട്ടില്ല. പ്രിയപ്പെട്ടവരെ നഷ്‌ടമായ വരുടെ വേദന ഒരോ ദിവസവും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് വിമാനത്തിൽ യാത്ര ചെയ്യാൻ ആളുകൾ ഭയപ്പെടുകയാണ്. നിരവധി പേരാണ് ടിക്കറ്റ് റദ്ദാക്കി യാത്ര ഒഴുവാക്കുന്നത്. അത്തരം ഭയത്തിനിടയിലും ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് വിമാനത്തിൽ യാത്ര ചെയ്‌ത് എത്തിയതാണ് ഗുജറാത്തി ചലച്ചിത്ര നടി ആരതി ജോഷി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ഗുജറാത്തി സിനിമയുടെ ഷൂട്ടിംഗിനായി ആരതി ലണ്ടനിലായി രുന്നു. അവിടെയായിരുന്നപ്പോഴാണ് ഈ വിമാനാപകടത്തെക്കുറിച്ച് അറിയുന്നത്. കോട്ടപ്പോൾ ഒരുപ്പാട് വിഷമവും ഭയവും തോന്നി. തൻ്റെ സ്വന്തം നാടായ അഹമ്മദാബാദിൽ ഇത്തരമൊരു അപകടം സംഭവിച്ചത് വളരെ സങ്കടകരമാണെന്ന് ആരതി പറഞ്ഞു.
“കഴിഞ്ഞ രണ്ട് ദിവസമായി എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിനാൽ എനിക്കും നല്ല ഭയം ഉണ്ട്. എൻ്റെ കുടുംബാംഗങ്ങളിൽ നിന്നും സുഹ്യത്തുക്കളിൽ നിന്നും നിരന്തരം കോളുകൾ വരുന്നുണ്ട് ശ്രദ്ധിക്കണം എന്ന് പറഞ്ഞുകൊണ്ട്. ഇത് എല്ലായ്‌പ്പോഴും സംഭവിക്കില്ലെന്ന് എനിക്കറിയാം. എൻ്റെ കൂടെ ഒരു ഗുജറാത്തി കുടുംബം യാത്ര ചെയ്‌തിരുന്നു. അവർക്കും ഭയമായിരുന്നു” ആരതി പറഞ്ഞു.എല്ലാവരും ദൈവത്തോട് പ്രാർഥിച്ചുകൊണ്ടാണ് വിമാനത്തിൽ ഇരിക്കുന്നത്. അഹമ്മദാബാദ് വിമാനാപകടം യാത്രക്കാരിൽ എല്ലാം ഭീതി പടർത്തിയിരിക്കുകയാണെന്ന് ആരതി പറഞ്ഞു.