Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ത്യാഗസ്മരണയില്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ; പ്രവാസ ഭൂമിക ബലി പെരുന്നാള്‍ ആഘോഷത്തിമിർപ്പിൽ.


സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണകളുണർത്തി വീണ്ടുമൊരു ബലിപെരു ന്നാൾ. സർവശക്തന്റെ ആജ്ഞയ്ക്ക് മുമ്പിൽ പുത്രനെ ബലിനൽകാൻ പ്രവാചകൻ ഇബ്രാഹിം തയാറായതിന്‍റെ ഓർമയാണ് ബലിപെരുന്നാളിൽ പുതുക്കുന്നത്. അല്ലാഹു വിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും ത്യജിക്കുവാൻ മനുഷ്യൻ തയാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്. പുതുവസ്ത്രങ്ങ ളണിഞ്ഞ് ഈദ്ഗാഹുകളിലും പള്ളികളിലും അവർ ഒത്തുചേർന്ന് സന്തോഷം പങ്കിട്ടു,

സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ് . അതേസമയം ഹജ്ജിന്റെ അവസാന ചടങ്ങുകളിലേക്ക് കടക്കുകയാണ് ഹാജിമാർ. ബലിപെരുന്നാള്‍ ദിവസമായ ഇന്നാണ് ബലികര്‍മവും മുടി മുറിക്കലും നടക്കുക. ഇതിന് പിന്നാലെ ജംറയില്‍ ആദ്യ കല്ലേറ് കര്‍മം നടത്തും. ഇതോടെ ഇത്തവണത്തെ ഹജ്ജി ന്റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും. ശനിയാഴ്ച വിടവാങ്ങല്‍ പ്രദക്ഷണം നിര്‍വ ഹിച്ച് ഹാജിമാര്‍ മക്കയോട് വിട പറയും.

മക്ക മദീന ഹറം പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനുള്ള ഇമാമുമാരെ പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. യാസര്‍ ബിന്‍ റാഷിദ് അല്‍-ദോസരിയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖും ഖുതുബക്കും നിസ്‌കാര ത്തിനും നേതൃത്വം നല്‍കി

അതേസമയം കേരളത്തിൽ ജൂണ്‍ 29 ന് ആണ് ബലി പെരുന്നാള്‍. അറബിമാസം ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാള്‍ ആഘോഷിക്കുക. ദുല്‍ഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഖഅ്ദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

ബലി പെരുന്നാള്‍

ഈദ് അല്‍ അസ്ഹാ എന്നാണ് അറബിയില്‍ ഈ ആഘോഷത്തെ പറയുന്നത്. ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം.

പ്രവാചകനായ ഇബ്രാഹിം നബിക്ക് വളരെക്കാലം മക്കള്‍ ഇല്ലായിരുന്നു. പിന്നീട് ജനിച്ച പുത്രനായ ഇസ്മായില്‍നെ ദൈവത്തിന്റ കല്‍പന അനുസരിച്ച് ബലികൊടുക്കാന്‍ തീരുമാനിക്കുന്നു. ബലി നല്‍കാനൊരുങ്ങുന്ന സമയത്ത് ദൈവ ദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. അതിലൂടെ ദൈവ പരീക്ഷണത്തെ വിജയിക്കുകയും ചെയ്യുന്നു. ദൈവ പരീക്ഷണമായിരുന്ന ബലിയെ അനുസ്മരിച്ചാണ് ഈ പെരുന്നാളിനു ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഈശ്വര പ്രീതിക്കു വേണ്ടി മനുഷ്യബലി ദൈവ ഹിതമല്ലെന്ന സന്ദേശവും കൂടിയാണ് ഇതിലൂടെ നല്‍കുന്നത്.


Read Previous

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ “സ്വാന്തനം വിങ്ങ്” സൗജന്യ കിഡ്നി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Read Next

സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് കർമം നിർവഹിക്കുന്ന 4,951 പേരുടെ ബലികർമം നിർവഹിക്കാനുള്ള ചെലവ് രാജാവ് ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »