ഇന്ത്യ -പാക് വെടിനിര്‍ത്തല്‍ സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു


റിയാദ് : പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സൗദി അറേബ്യയും യു.എ.ഇയും സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനെ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. ഇത് മേഖലയില്‍ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കാന്‍ കാരണമാകുമെന്ന് സൗദി അറേബ്യ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. വിവേകവും ആത്മസംയമനവും പാലിച്ചതിന് സൗദി അറേബ്യ ഇന്ത്യ യെയും പാക്കിസ്ഥാനെയും പ്രശംസിച്ചു.

നല്ല അയല്‍പക്കത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി, ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സമാധാന വും അഭിവൃദ്ധിയും കൈവരിക്കുന്ന രീതിയില്‍, സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങ ളിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ സ്വാഗതം ചെയ്തു. ദക്ഷിണേഷ്യയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ ഈ നടപടി സഹായകമാകുമെന്ന് വിദേശ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങളെയും ഈ കരാറിലെത്തുന്നതില്‍ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെയും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ന ഹ്‌യാന്‍ അഭിനന്ദിച്ചു. ഇരു രാജ്യങ്ങള്‍ക്കും മേഖലക്ക് മൊത്തത്തിലും പ്രയോജനപ്പെടുന്ന തരത്തില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നിലനിര്‍ത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയിലും വിവേകത്തി ലും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യു.എ.ഇയെ ഇന്ത്യയുമായും പാക്കിസ്ഥാനുമായും ബന്ധിപ്പിക്കുന്ന ശക്തമായ ചരിത്രപരമായ ബന്ധങ്ങള്‍ ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. പരസ്പര വിശ്വാസത്തിന്റെ പാലങ്ങള്‍ പണിയാനും സ്ഥിരത, വികസനം, അഭിവൃദ്ധി എന്നിവക്കായുള്ള രണ്ട് സൗഹൃദ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന ശാശ്വത സമാധാ നം സ്ഥാപിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം നയതന്ത്രവും സംഭാഷണവുമാണെന്നും യു.എ.ഇ വിദേശ മന്ത്രി പറഞ്ഞു.


Read Previous

പത്മശ്രീ ജേതാവും ഐസിഎആര്‍ മുന്‍ മേധാവിയുമായ സുബ്ബണ്ണ അയ്യപ്പന്‍ കാവേരി നദിയില്‍ മരിച്ച നിലയില്‍; ദുരൂഹത

Read Next

വെടി നിര്‍ത്തല്‍ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ? പഹല്‍ഗാമില്‍ സംഭവിച്ച സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനായിരുന്നോ ഇക്കണ്ട നാടകമൊക്കെ?. സന്ദീപ് വാര്യര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »