പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര… തുടങ്ങിയ വിവരങ്ങള്‍ പുറത്തുവന്നു.

90 ലക്ഷത്തോളം പ്രവാസികള്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതും ജിസിസി രാജ്യങ്ങളിലാണ്. ലോകത്ത് ജോലി ആവശ്യാര്‍ഥമുള്ള കുടിയേറ്റം നടക്കുന്ന ഏറ്റവും തിരക്കേറിയ പാത ഇന്ത്യ-ജിസിസിയാണ്. ബ്രിട്ടീഷുകാരുടെ കാലത്തും അതിന് മുമ്പും അറബ് നാടുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ട്. 1970കളില്‍ എണ്ണ കണ്ടെത്തിയതോടെയാണ് ജോലി ആവശ്യാര്‍ഥമുള്ള കുടിയേറ്റം ശക്തമായത്.
നാഗ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൗരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ വിവരാവ കാശ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് വിദേശത്തുള്ള ഇന്ത്യക്കാരുടെ ചിത്രം വ്യക്തമായത്. 10.34 ദശലക്ഷം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നത്. ഇതില്‍ 34.1 ലക്ഷം പേര്‍ യുഎഇയിലാണ്. ബാക്കി ജിസിസി രാജ്യങ്ങളിലെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
സൗദി അറേബ്യയില്‍ 25.9 ലക്ഷം ഇന്ത്യക്കാരുണ്ട്. കുവൈത്തില്‍ 10.2 ലക്ഷവും ഖത്തറി ല്‍ 7.40 ലക്ഷവും ഒമാനില്‍ ഏഴ് ലക്ഷവും ബഹ്‌റൈനില്‍ 3.2 ലക്ഷവും ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു. ജിസിസി മേഖലയ്ക്ക് പുറത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്നത് അമേരിക്കയിലാണ്. ഇവിടെ 12.8 ലക്ഷം ഇന്ത്യക്കാരുണ്ട്. ബ്രിട്ടനില്‍ 3.5 ലക്ഷം പേരും.
കൂടുതല്‍ തൊഴില്‍ അവസരവും മെച്ചപ്പെട്ട ശമ്പളവുമാണ് ഗള്‍ഫ് മേഖലയിലേക്ക് ഇന്ത്യക്കാരെ ആകര്‍ഷിപ്പിക്കുന്നതെന്ന് ഡല്‍ഹി ജെഎന്‍യുവിലെ അസോഷ്യേറ്റ് പ്രഫസര്‍ മുദ്ദസിര്‍ ഖമര്‍ അഭിപ്രായപ്പെടുന്നു. ഐടി, ആരോഗ്യം, എഞ്ചിനിയറിങ്, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്ക് പുറമെ സാധാരണ ജോലികള്‍ ചെയ്യാനും ഗള്‍ഫ് മേഖലയെ ആണ് ഇന്ത്യക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ സമീപ കാലത്തൊ ന്നും കുറവുണ്ടാകില്ലെന്നാണ് കരുതുന്നത്. ഗള്‍ഫില്‍ വ്യത്യസ്ത മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുകയാണ്. മാത്രമല്ല, യാത്ര എളുപ്പം, ഉയര്‍ന്ന ശമ്പളം എന്നിവയെല്ലാം ഗള്‍ഫിലേക്ക് ഇന്ത്യക്കാരെ ആകര്‍ഷിപ്പിക്കുന്ന ഘടകമാണെന്നും മുദ്ദസിര്‍ ഖമര്‍ കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് മേഖലയിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ സമീപ കാലത്തൊ ന്നും കുറവുണ്ടാകില്ലെന്നാണ് കരുതുന്നത്. ഗള്‍ഫില്‍ വ്യത്യസ്ത മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുകയാണ്. മാത്രമല്ല, യാത്ര എളുപ്പം, ഉയര്‍ന്ന ശമ്പളം എന്നിവയെല്ലാം ഗള്‍ഫിലേക്ക് ഇന്ത്യക്കാരെ ആകര്‍ഷിപ്പിക്കുന്ന ഘടകമാണെന്നും മുദ്ദസിര്‍ ഖമര്‍ കൂട്ടിച്ചേര്‍ത്തു.