ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ സൗദി ദേശിയദിനം ആഘോഷിച്ചു


ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തിയതിന്‍റെ തോന്നൂറ്റിനാലാം ദേശിയ ദിനം രാജ്യമെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു ഒടോക്ടബെര്‍ മൂന്നു വരെ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപടികളാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംഘടി പ്പിച്ചിട്ടുള്ള, ജീവിതം തരുന്ന രാജ്യത്തിന്‍റെ വികസനത്തിലും ക്ഷേമത്തിലും പ്രവാസി കള്‍ സ്വന്തം രാജ്യത്തിന്‍റെ ദേശിയദിനാഘോഷങ്ങളെ പോലെ വരവെറ്റാണ് ആഘോ ഷങ്ങള്‍ സംഘടിപ്പിച്ചത്,

ദേശിയദിനാഘോഷത്തിന്റെ ഔദ്യോഗിക മുദ്രണങ്ങള്‍ പതിച്ച സ്റ്റിക്കറുകള്‍, കൊടി തോരണങ്ങള്‍ തൊപ്പിയും, ഷാളും പതാകയും കയിലെന്തി നഗര വീഥിയിലൂടെ പ്രദിക്ഷണം വെച്ചും അന്നം തരുന്ന നാടിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ റിയാദിലെ അല്‍ മാസ് പരിസരത്തു സംഘടിപ്പിച്ച ദേശിയ ദിനാഘോഷത്തില്‍ നിരവധി പേര്‍ പങ്കെടുത്തു, ചെയര്‍മാന്‍ റാഫി പാങ്ങോടിന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടി കേക്ക് മുറിച്ചു ആഘോഷം പങ്കിട്ടു, ഡോ. കെ ആര്‍ ജയചന്ദ്രന്‍, ചാന്‍സ് റഹ്മാന്‍, കമര്‍ ബാനു ടീച്ചര്‍, ജി എം എഫ് നാഷണല്‍ പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ പവിത്ര, സെക്രട്ടറി ഹരികൃഷ്ണന്‍ കണ്ണൂര്‍, ഷാജി മഠത്തില്‍, ടോം സി മാത്യു, പി എസ് കോയ തുടങ്ങി ജി എം എഫ് നാഷണല്‍ കമ്മറ്റിയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഭാരവാഹികള്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങി നിരവധി ആളുകള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

അഷറഫ് ചേലാംബ്ര, സനല്‍ കുമാര്‍ , സുബൈര്‍ ,സത്താര്‍ മാവൂര്‍ ഷാനവാസ് വെമ്പളി , ഷാജഹാന്‍ പാണ്ട, ഉണ്ണി, മുന്ന, നൂറുദ്ധീന്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി


Read Previous

ജീവിതം തരുന്ന നാടിൻറെ ദേശീയ ദിനം ആഘോഷിച്ച് റിയാദ് ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി

Read Next

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ബലാത്സംഗക്കേസില്‍ മുകേഷ് അറസ്റ്റില്‍, ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »