ബലിപെരുന്നാളിന് ഒരുങ്ങി ഗൾഫ്; തൽസമയ വിവർത്തനം: അറഫ പ്രഭാഷണം മലയാളത്തിലും,18 ലക്ഷം വിദേശ തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ ആളുകള്‍ ഹജ് നിര്‍വ്വഹിക്കുന്നു.


മിന/അറഫ : നാളെ പുലർച്ചെ ജംറകളിലെ കല്ലേറു കർമത്തിനു ശേഷം തീർഥാടകർ ബലിയർപ്പണം നടത്തും. തുടർന്നു മക്കയിലെത്തി കഅബ പ്രദക്ഷിണവും മുടി മുറിക്കലും ഉൾപ്പെടെ നിർവഹിച്ച ശേഷം ഇഹ്റാം വേഷം മാറി പുതുവസ്ത്രം അണിഞ്ഞ് പെരുന്നാൾ ആഘോഷിക്കുന്നതോടെ ഹജ് കർമങ്ങൾക്കു പ്രാഥമിക വിരാമമാകും.’

ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. മാഹിർ അൽ മുഅയ്ഖ്‍ലി യാണ് അറഫ പ്രഭാഷണത്തിനു നേതൃത്വം നൽകുക.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് പെരുന്നാൾ. തുടർന്നുള്ള 3 ദിവസം കൂടി മിനായിൽ താമസിച്ച് കല്ലേറ് പൂർത്തിയാക്കിയാകും മടക്കം അറഫാ മൈതാനിയിൽ 45–48 ഡിഗ്രി സെൽഷ്യസ് ആണു താപനില. നടപ്പാതയിൽ ചൂട് കുറയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയും അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്യുന്ന ഫാനുകൾ സ്ഥാപിച്ചും കുട വിതരണം ചെയ്തും ചൂടിൽ നിന്നുള്ള സംരക്ഷണത്തിന് സൗദി നൂതന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 18 ലക്ഷം വിദേശ തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹജ് നിർവഹിക്കുക.

തൽസമയ വിവർത്തനം: അറഫ പ്രഭാഷണം മലയാളത്തിലും
മക്ക ∙ ഇന്നത്തെ അറഫാ പ്രഭാഷണം മലയാളി തീർഥാടകർക്ക് സ്വന്തം ഭാഷയിൽ കേൾക്കാം. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തോട് അനുബന്ധിച്ചുള്ള അറഫ പ്രഭാഷണം മലയാളമടക്കം 20 ഭാഷകളിൽ കേൾക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ലോകം ഉറ്റുനോക്കുന്ന അറഫയുടെ സന്ദേശം എന്താണെന്ന് ലോകത്തിന്റെ ഏതു കോണിലിരുന്നും ആർക്കും കേൾക്കാം. മനാറത്ത് അൽ ഹറമൈൻ പ്ലാറ്റ് ഫോം വഴിയാണ് തൽസമയ വിവർത്തന സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവിധ എഫ്എം റേഡിയോ സ്റ്റേഷനുകളിലൂടെയും കേൾക്കാം. സഹിഷ്ണുതയും സമാധാനവും സഹവർത്തിത്വവും ഉദ്ഘോഷിക്കുന്ന സൗദിയുടെയും ഇസ്‌ലാമിന്റെയും മഹത്തായ മൂല്യങ്ങൾ ലോകത്തെ 100 കോടി ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 7 വർഷം മുൻപ് 2 ഭാഷകളിലേക്ക് വിവർത്തനം ചെയ്തായിരുന്നു തുടക്കം. തൊട്ടടുത്ത വർഷങ്ങളിൽ 5, 10, 14, 20 ഭാഷകളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു.


Read Previous

കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എബിഎന്‍ ഗ്രൂപ്പ്, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും വാഗ്ദാനം

Read Next

കുവൈത്തിലെ തീപിടുത്തദുരന്തം: ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »