ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഗുരുവായൂർ: ശീതകാലം കടുത്തതോടെ വിപണിയിൽ മുല്ലപ്പൂവിന് പൊള്ളുന്ന വില. കഴിഞ്ഞ ആഴ്ച മുഴത്തിന് 50 രൂപയായിരുന്ന മുല്ലപ്പൂവിന് ഞായറാഴ്ച 100 രൂപയായാണ് വർദ്ധിച്ചത്. ഗുരുവായൂരിലെ ചിലയിടങ്ങളിൽ ഒരു മുഴം പൂവിന് 120 മുതൽ 150 രൂപ വരെ ഈടാക്കുന്നുണ്ട്. അടുത്തു കെട്ടിയ മുല്ലപ്പൂവിന് 250 രൂപയായിരുന്നു വില.

പെട്ടെന്നുണ്ടായ ഈ വിലവർദ്ധനവ് ഗുരുവായൂരിലെത്തിയ വിവാഹ സംഘങ്ങളെയും ഭക്തരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. കിലോയ്ക്ക് 5,000 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. ഇവിടങ്ങളിലെ ശക്തമായ മഞ്ഞുവീഴ്ച ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
മഞ്ഞ് കാരണം പൂക്കൾ വിരിയാൻ താമസമെടുക്കുന്നതും പകൽ സമയത്തെ കനത്ത ചൂടും കൃഷിയെ പ്രതികൂലമായി ബാധിച്ചു. മകരമാസം എത്തുതോടെ വിവാഹങ്ങൾ വർദ്ധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
