Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി


ഡല്‍ഹി: പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയ മിച്ചു. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ വിയോജന കുറിപ്പ് നല്‍കിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് തള്ളിയാണ് തീരുമാനം.

ജസ്റ്റിസ് കെഎം ജോസഫിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വിയോജന കുറിപ്പ് നല്‍കിയത്. മറ്റന്നാള്‍ ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പേരുകള്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തു. ഈ ഘട്ടത്തില്‍ എതിര്‍പ്പുന്നയിച്ച രാഹുല്‍ ഗാന്ധി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുമെന്ന് പറഞ്ഞു. പേരുകള്‍ നിശ്ചയിച്ചതില്‍ രാഹുല്‍ പങ്കെടുത്തില്ലെന്ന് രേഖപ്പെടുത്താമെന്ന് പ്രധാന മന്ത്രി മോദി ഉറപ്പു നല്‍കി. ഇറങ്ങി പോകാതെ യോഗത്തില്‍ ഇരിക്കണമെന്ന് രാഹുലി നോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതേ തുടര്‍ന്ന് യോഗം തീരും വരെ രാഹുല്‍ ഗാന്ധി യോഗത്തില്‍ ഇരുന്നു.


Read Previous

ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ഖത്തറും ഇന്ത്യയും; പ്രോട്ടോക്കോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി ഖത്തർ അമീറിനെ സ്വീകരിച്ച് നരേന്ദ്ര മോദി

Read Next

പാതിവില തട്ടിപ്പ്: 12 ഇടങ്ങളിൽ ഇഡി റെയ്ഡ്; ലാലി വിൻസെന്റിന്റെയും ആനന്ദകുമാറിന്റെയും വീടുകളിലും ഓഫീസുകളിലും പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »