ചില സംസ്ഥാനങ്ങള്‍ അഞ്ച് വീതം സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നു: ഖാര്‍ഗെ


ശ്രീനഗര്‍: ചില സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ വീതം നല്‍കിയി രുന്നെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യ ക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജമ്മു കാശ്മീരില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുക യായിരുന്നു അദേഹം.

‘ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഇവിടെ നിന്ന് സീറ്റുകള്‍ നേടിയിട്ടുണ്ടാകില്ല, പക്ഷേ ഇന്ത്യ സഖ്യം ഇവിടെ നിന്ന് സീറ്റുകള്‍ നേടി. ജമ്മു കാശ്മീരും മധ്യപ്രദേശും ഹിമാചല്‍ പ്രദേശും മറ്റ് ചില സംസ്ഥാനങ്ങളും ഞങ്ങള്‍ക്ക് അഞ്ച് സീറ്റുകള്‍ വീതം – ആകെ 25 സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നു’- ഖാര്‍ഗെ പറഞ്ഞു.

അതുകൊണ്ടാണ് നമ്മള്‍ കഠിനാധ്വാനം ചെയ്യേണ്ടത്. വിജയിക്കുക എന്നതാണ് പ്രധാനം. വിജയം വാക്കുകളാല്‍ മാത്രം നേടാനാവില്ല. അടിത്തറ ഉണ്ടാക്കാതെ സംസാരിച്ചാല്‍ അത് നടക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിന് ജമ്മു കാശ്മീരില്‍ വിജയിക്കേണ്ടതിന്റെ പ്രാധാന്യം ഖാര്‍ഗെ എടുത്തു പറഞ്ഞു. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്, കാരണം അത് നിങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. കോണ്‍ഗ്രസ് സഖ്യം ജയിച്ചാല്‍ സംസ്ഥാന പദവി തിരിച്ചു കിട്ടും.

തങ്ങള്‍ വിജയിച്ചാല്‍ ജില്ലാ, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളി ലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കാശ്മീരിലെ എല്ലാ ജനാധിപത്യ സംവിധാന ങ്ങളെയും കേടുകൂടാതെ നിലനിര്‍ത്താനുള്ള പോരാട്ടമാണിതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദീകരിച്ചു.


Read Previous

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ടുകൾ റദ്ദാക്കി; ഹസീനയുടെ ഭരണ കാലഘട്ടത്തിലെ എല്ലാ പാർലമെൻ്റ് അംഗങ്ങൾക്കും നയതന്ത്ര പാസ്‌പോർട്ടുകൾ റദ്ദാക്കി ആഭ്യന്തര വകുപ്പ്.

Read Next

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയില്‍ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »