Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്ജ് ഒരുക്കങ്ങൾ വേഗത്തിലായി: ഉംറ വിസയിൽ എത്തി തുടരുന്നവർ ഏപ്രിൽ 29നകം സൗദിവിടണം, നിയമം ലംഘിച്ച് തങ്ങിയാല്‍ ഒരു ലക്ഷം റിയാൽ പിഴ.


മക്ക: ഉംറ വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 29 (ദുല്‍ഖഅ്ദ 1) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയില്‍ വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13 (ശവ്വാല്‍ 15) ആണ്. ഹജിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, ഏപ്രില്‍ 29 നു ശേഷം തീര്‍ഥാടകര്‍ സൗദിയില്‍ തങ്ങുന്നത് നിയമ ലംഘനമായി കണക്കാക്കും. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.

ഉംറ തീര്‍ഥാടകര്‍ നിശ്ചിത സമയത്തിനകം രാജ്യം വിടാത്തതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന ഉംറ സര്‍വീസ് കമ്പനികള്‍ക്ക് തീര്‍ഥാടകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. മറ്റു നിയമാനുസൃത ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

വിസാ കാലാവധിക്കുള്ളില്‍ രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന ഹജ്, ഉംറ തീര്‍ഥാ ടകരെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കുന്ന ഹജ്, ഉംറ സര്‍വീസ് കമ്പനി കള്‍ക്ക്, നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന ഓരോ തീര്‍ഥാടകര്‍ക്കും ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.

ഹജ്, ഉംറ നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ഹജ്, ഉംറ സര്‍വീസ് കമ്പനികളും സ്ഥാപ നങ്ങളും കര്‍ശനമായി പാലിക്കണം. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത ഹജ്, ഉംറ തീര്‍ഥാടകരെ കുറിച്ച് അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സര്‍വീസ് കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പുകളെ താമസംവിനാ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന മുഴുവന്‍ സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപന ങ്ങള്‍ക്കും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


Read Previous

സിറാജുദ്ദീൻ ആത്മീയകാര്യങ്ങളിൽ അധികമായി വിശ്വസിക്കുന്ന ആൾ; വരുമാനമാർഗം യൂട്യൂബ് ചാനലും മതപ്രഭാഷണവും; മലപ്പുറം എസ്പി

Read Next

ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »