ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങി; എങ്ങനെ അപേക്ഷിക്കാം? ആദ്യമായി ഹജ്ജ് ചെയ്യുന്നവർക്ക് മുൻഗണന, വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് വാക്സിന്‍ ആവിശ്യമില്ല.


ജിദ്ദ: സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജ് 1446 രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. നുസുക് ആപ്പ് വഴിയോ ഔദ്യോഗിക ഇ – പോര്‍ട്ടല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

അപേക്ഷകര്‍ അവരുടെ ആരോഗ്യ വിവരങ്ങള്‍, അനുഗമിക്കുന്ന തീര്‍ഥാടകരുടെ വിശദാംശങ്ങള്‍, ആവശ്യമെങ്കില്‍ മഹ്റം ആവശ്യകതയില്‍ നിന്ന് ഒഴിവാക്കുന്നതി നുള്ള അഭ്യര്‍ത്ഥന എന്നിവ സമര്‍പ്പിക്കണം. ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഹജ്ജ് പാക്കേജ് ബുക്കിങ്ങുകൾ ലഭ്യമാകുന്ന മുറയ്ക്ക് അപേക്ഷകരെ അറിയിക്കു മെന്നും മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

അതിനിടെ മക്കയിലെ പുണ്യസ്ഥലമായ ഹറം പള്ളിയില്‍ വിമാനമാര്‍ഗം എത്തുന്ന വിശ്വാസികള്‍ക്ക് ഉംറ അഥവാ ചെറിയ തീര്‍ത്ഥാടനം നിര്‍വഹിക്കുന്നതിന് നിരവധി യാത്രാ മാര്‍ഗങ്ങള്‍ ലഭ്യമാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗ്രാന്‍ഡ് പള്ളിയില്‍ എത്തിച്ചേരുന്നതിനുള്ള ഗതാഗത സംവിധാനങ്ങള്‍ വൈവിധ്യവല്‍ക്കരച്ചതോടെയാ ണിത്. ഇത് തീര്‍ഥാടകര്‍ക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കുമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

അതിവേഗ ഹറമൈന്‍ റെയില്‍ സര്‍വീസ്, സഞ്ചാര സ്വാതന്ത്ര്യവും വഴക്കമുള്ള ഗതാഗ തവും നല്‍കുന്ന കാര്‍ വാടക എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ ട്ടേഷന്‍ ആപ്പുകളും ലൈസന്‍സുള്ള ടാക്‌സികളും യാത്രക്കാര്‍ക്ക് ലഭ്യമാണ്. സന്ദര്‍ശ കരെ സേവിക്കുന്നതിനായി സംയോജിത ഷട്ടില്‍ ബസ് സംവിധാനമാണ്. മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന റമദാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനത്തിനെത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇവരെ സ്വീകരിക്കു ന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. വാര്‍ഷിക ഹജ്ജ് തീര്‍ഥാടനം അവസാനിച്ചതിന് ശേഷം ജൂണ്‍ അവസാനത്തോടെയാണ് ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ചത്.

അതിനിടെ, വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് എത്തുന്നവര്‍ വാക്സിന്‍ എടുത്തിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇത് സംബ ന്ധിച്ച സര്‍ക്കുലര്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് അയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഉംറ ചെയ്യാനുള്ള ആഗ്രഹത്തോടെ സന്ദര്‍ശക വിസയിലും മറ്റും സൗദിയിലെത്തിയവര്‍ക്കും യാത്ര ആസൂത്രണം ചെയ്തവര്‍ക്കും ഈ തീരുമാനം ഏറെ ഗുണകരമാവും.


Read Previous

ബ്രൂവറിയുമായി മുന്നോട്ട് തന്നെ, പിന്മാറുന്ന പ്രശ്‌നം ഉദിക്കുന്നില്ല; ടോളിനോട് പൊതുവേ യോജിപ്പില്ല: എം വി ഗോവിന്ദൻ

Read Next

കൊടുംതണുപ്പിൽ വിറങ്ങലിച്ച് സൗദിയും കുവൈറ്റും; തബൂക്കിലെ താപനില പൂജ്യം ഡിഗ്രിയിലും താഴെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »