
ജിദ്ദ: ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 2,20,000 ലേറെ തീര്‍ഥാടകര്‍ വിദേശ ങ്ങളില്‍ നിന്ന് സൗദിയിലെത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് ഇന്തോനേഷ്യയില്‍ നിന്നാണ്. ഇവിടെ നിന്ന് ഇതുവരെ അര ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്. ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
തീര്‍ഥാടകരെ ഏറ്റവും മികച്ച രീതിയില്‍ സ്വീകരിക്കാനും പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കാനു മായി മുമ്പ് തയാറാക്കിയ പദ്ധതികള്‍ പ്രകാരം എല്ലാ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും കരാതി ര്‍ത്തി പോസ്റ്റുകളിലും മുഴുവന്‍ ക്രമീകണങ്ങളും തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇതുവരെ ഏറ്റവും കൂടുതല്‍ ഹജ് വിമാനങ്ങള്‍ എത്തിയത്. ഹജ് തീര്‍ഥാടനത്തിന് മക്കയിലേക്ക് പോകുന്നതിനു മുമ്പായി പ്രവാചക പള്ളി സന്ദര്‍ശിച്ച് പ്രാര്‍ഥിച്ച് ഹജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ധാരാളം തീര്‍ഥാടകര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്.