ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാറിൽ ഒപ്പുവച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു, സൗദി ഹജ്ജ്- ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയിൽ നിന്നുള്ള 1,75,025 പേര്‍ക്കാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജ്ജ് ചെയ്യുന്നതിനായി അനുമതി നല്‍കിയിരിക്കുന്നത്

ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർത്ഥാടകരുടെയും സമഗ്രക്ഷേമം ഉറപ്പാക്കുന്നതിനും, ആരോഗ്യ സേവനം വർദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ മന്ത്രിതല ചർച്ചയിൽ നടന്നു. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂർ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
