Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്ജ് തീർത്ഥാടനം: കുട്ടികളെ കൊണ്ടുവരുന്നത് വിലക്കി സൗദി അറേബ്യ


റിയാദ്: ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്നവർ കുട്ടികളെ കൊണ്ടുവരുന്നത് വിലക്കി സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. തിക്കിലും തിരക്കി ലും പെട്ട് കുട്ടികൾക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. മുൻപ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കാണ് ഇത്തവണ മുൻ​ഗണനയെന്നും മന്ത്രാലയം എടുത്തു പറഞ്ഞു.

അതേസമയം ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ പൗരന്മാർക്കും വിദേശികൾക്കും ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ ഹജ്ജിന് രജിസ്റ്റർ ചെയ്യാം. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രാലയം പുറത്തി റക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഹജ്ജ് പാക്കേജിനായുള്ള തുക മൂന്ന് ഘട്ടങ്ങളായി അടക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആദ്യത്തെ പേയ്മെന്റിൽ പാക്കേജിന്റെ 20 ശതമാനം തുക അടക്കണം. ഇത് പാക്കേജ് ബുക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ അടച്ചാൽ മതിയാകും. പിന്നീട് 40 ശതമാനം വീതം രണ്ടും മൂന്നും ​ഘട്ടങ്ങളായി അടക്കണം.


Read Previous

ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ സൗ​ദി​യി​ൽ പിടിയിലായത് 21,477 നി​യ​മ​ലം​ഘ​ക​ർ

Read Next

മോദി രാജ്യത്തിന്റെ അന്തസ്സ് കെടുത്തിയ പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »