മുതിർന്നവരിൽ 84.8 ശതമാനം പേരും ദിവസവും നാലു നേരം വരെ ഭക്ഷണം കളിക്കുന്നു; സൗദിയിലെ പകുതിയോളം പേർക്ക് പൊണ്ണത്തടി; ചെറിയ കുട്ടികളിലും അമിതഭാരം


റിയാദ്: സൗദിയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും പൊണ്ണത്തടിയും അമിത ഭാരവും വലിയ തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ 2024 ലെ ഹെല്‍ത്ത് ഡിറ്റര്‍മിനന്റ്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരണമനുസരിച്ച്, 15 വയസും അതില്‍ കൂടുതലുമുള്ള സൗദികളില്‍ പകുതിയോളം പേരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു.

രാജ്യത്തെ പൊതുജനാരോഗ്യ മേഖലയില്‍ ഉയര്‍ന്നുവരുന്ന വലിയ വെല്ലുവിളിയായാണ് ഈ കണക്കുകള്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സൗദിയിലെ പതിനഞ്ചും അതില്‍ കൂടുതലും പ്രായമുള്ളവരില്‍ 45.1 ശതമാനം പേര്‍ അമിതഭാരമുള്ളവരും 23.1 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29.5 ശതമാനമായിരുന്നു അമിതഭാരമുള്ളവരുടെ നിരക്ക്

കുട്ടകള്‍ക്കിടയിലും അമിത ഭാരവും പൊണ്ണത്തടിയും വര്‍ധിച്ചുവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടിനും 14 നും ഇടയില്‍ പ്രായമുള്ള സൗദി കുട്ടികളില്‍ 33.3 ശതമാനം പേര്‍ അമിത ഭാരമുള്ളവരാണെന്നും 14.6 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ വര്‍ഷം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം 7.3 ശതമാനമായി രുന്നു പൊണ്ണത്തടിയുടെ നിരക്ക്.

പ്രധാനമായും ശരിയല്ലാത്ത ഭക്ഷണ രീതികളാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. പ്രായപൂര്‍ത്തിയായവരില്‍ 10.2 ശതമാനം പേര്‍ മാത്രമേ ആരോഗ്യ മേഖലയിലുള്ളവര്‍ ശുപാര്‍ശ ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും പ്രതിദിനം കഴിക്കുന്നുള്ളൂ എന്നും കണക്കുകള്‍ പറയുന്നു. ഇവര്‍ ഒരു ദിവസം കുറഞ്ഞത് അഞ്ച് നേരം ഭക്ഷണം കഴിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. മുതിര്‍ന്നവരില്‍ 84.8 ശതമാനം പേരും ദിവസവും നാലു നേരം വരെ ഭക്ഷണം കളിക്കുന്നവരാണ്. അതേസമയം അഞ്ച് ശതമാനം കൃത്യമായ രീതിയില്‍ പ്രതിദിന ഭക്ഷണം കഴിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തമായി നടത്തിയ സര്‍വേക്കു പുറമെ, നാഷണല്‍ ഹെല്‍ത്ത് സര്‍വേ, 2024 ലെ സ്ത്രീ-ശിശു ആരോഗ്യ സര്‍വേ, ജനസംഖ്യാ കണക്കുകള്‍ എന്നിവ കൂടി അടിസ്ഥാന മാക്കിയുള്ളതാണ് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ ആരോഗ്യ മേഖലയിലെ അപകടകരമായ അവസ്ഥയെ യാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷണ ക്രമം നിയന്ത്രിക്കു ന്ന കാര്യത്തില്‍ ശാരീരിക വ്യായാമം ശീലമാക്കുന്ന കാര്യത്തിലും ശക്തമായ ബോധ വല്‍ക്കരണത്തിന്റെ പ്രാധാന്യവും ഇത് വിളിച്ചോതുന്നുണ്ട്. ആരോഗ്യ രംഗത്തെ ഈ വെല്ലുവിളി നേരിടാന്‍ ബഹുമുഖ പരിഹാര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതു ണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


Read Previous

തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിൽ ജോലി; 100 ദിന ശമ്പളവിഹിതം നോർക്ക നൽകും; നെയിം സ്‌കീമിൽ എംപ്ലോയർ രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു

Read Next

കുവൈറ്റിലെ പ്രമേഹ ക്ലിനിക്കുകളിൽ ഒരുവർഷം എത്തിയത് 10 ലക്ഷത്തോളം രോഗികൾ; ക്ലിനിക്കുകൾ സന്ദർശിച്ചതിൽ 46 ശതമാനവും കുവൈറ്റ് പൗരന്മാർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »