ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജറുസലേം: തെക്കന്‍ ഗാസയിലെ റഫയിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഗാസയിലെ മറ്റുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ അവസരം വേണമെന്ന് ഹമാസ്. ഇക്കാര്യത്തില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെടണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള റഫായില്‍ തുരങ്കങ്ങളില്‍ ഒളിച്ചുകഴിയുന്ന ഹമാസ് പ്രവര്‍ത്തകരായ അല്‍-ഖസ്സാം ബ്രിഗേഡ് കീഴടങ്ങില്ലെന്നും ഹമാസ് അറിയിച്ചു.

എന്നാല്‍, ഹമാസ് പ്രവര്‍ത്തകര്‍ ആയുധം വച്ചു കീഴടങ്ങിയാല്‍ മറ്റിടങ്ങളിലേക്ക് പോകാന്‍ അനുവദി ക്കുമെന്നാണ് ഇസ്രയേല്‍ നിലപാട്. റഫായിലുള്ള ഹമാസ് പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ തങ്ങളുടെ സേനയ്ക്ക് കൈമാറിയാല്‍ മതിയെന്ന് നിര്‍ദേശം ഈജിപ്തും മുന്നോട്ടുവച്ചു.
റഫായിലെ തുരങ്കങ്ങളില്‍ 200 ഹമാസ് സേനാംഗങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഹമാസിനെ നിരായു ധീകരിക്കുമെന്ന വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥ നടപ്പാക്കാന്‍ ഇവര്‍ കീഴടങ്ങണം എന്നായിരുന്നു ഇസ്രയേലിന്റെ ആവശ്യം. കരാര്‍ സാധ്യമാകാനുള്ള നിര്‍ണായക ചുവടുവയ്പാകും ഈ നീക്കമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പറഞ്ഞിരുന്നു. ഇതാണ് ഹമാസ് നിരാകരിച്ചിരിക്കുന്നത്.
