Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹമാസ്; മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍


ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിനായി യു.എസ് മുന്നോട്ടുവച്ച കരാറില്‍ നിരവധി മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഹമാസ്. ഇതോടെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പ്രതിസന്ധി യിലായി. ഹമാസിന്റെ ആവശ്യങ്ങളില്‍ ചിലത് പ്രായോഗികമല്ലെന്നും എന്നാല്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. ദോഹയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ആന്റണി ബ്ലിങ്കന്‍.

മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം ഖത്തറിലെത്തിയിരുന്നു. ഹമാസിന്റെ ചില ആവശ്യങ്ങള്‍ മുന്‍ ചര്‍ച്ചകളില്‍ പരിഗണിച്ചിരുന്നെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. നിര്‍ദേശത്തിന് യു.എന്‍ രക്ഷാ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇസ്രയേല്‍ നിര്‍ദ്ദേശം അംഗീകരിച്ചെന്നും ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പന്ത്രണ്ട് ദിവസം മുമ്പാണ് ഇസ്രായേലിന്റെ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അവതരിപ്പിച്ചത്. ഇതിന് കഴിഞ്ഞ ദിവസമാണ് ഹമാസ് മറുപടി നല്‍കിയത്.

‘ഹമാസിന് ഒറ്റവാക്കില്‍ സമ്മതം നല്‍കാമായിരുന്നു: അതിനു പകരം, രണ്ടാഴ്ചയോളം കാത്തിരിക്കുകയും നിരവധി മാറ്റങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇപ്പോള്‍ തീരുമാനത്തിനുള്ള സമയമാണ്. ഇത് എത്രത്തോളം വൈകുന്നുവോ അത്രയും കൂടുതല്‍ ആളുകള്‍ കഷ്ടപ്പെടും. പ്രസിഡന്റ് ബൈഡന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് പ്രതികരണം ലഭിക്കാന്‍ 12 ദിവസമെടുത്തപ്പോള്‍, ആ പന്ത്രണ്ട് ദിവസങ്ങളില്‍ ജനം കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.

ഹമാസ് നീക്കം സമാധാന ശ്രമങ്ങള്‍ക്ക് സഹായകരമാണെന്നും അവരുടെ നിര്‍ദേശങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കരാറില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഹമാസ് രംഗത്തെത്തിയത്.

വെടിനിര്‍ത്തല്‍ പ്രമേയം തിങ്കളാഴ്ച ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അംഗീകരിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കും. രണ്ടാംഘട്ടത്തില്‍ സ്ഥിരമായ വെടിനിര്‍ത്തലും ബാക്കി തടവുകാരെ മോചിപ്പിക്കുന്നതും ഉള്‍പ്പെടും. ബന്ദികളുടെ മൃതദേഹങ്ങളുടെ കൈമാറ്റവും നടക്കും. മൂന്നാം ഘട്ടത്തില്‍ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് നടപടികള്‍ ആരംഭിക്കും. സ്ഥിരമായ വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയാറാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.


Read Previous

ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍; ഞെട്ടല്‍ മാറാതെ യുവതി; അന്വേഷണം

Read Next

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ ആരംഭിക്കുന്നു; ജി 7 ഉച്ചകോടിക്കായി ഇന്ന് ഇറ്റലിയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »