റിയാദ്:ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തേയും ആശയത്തെയും ക്രിയാത്മകമായി തൻ്റെ ജീവിതത്തിലുടനീളം ചേർത്ത് പിടിച്ച നേതാവായിരുന്നു ഹനീഫ പാടൂരെന്ന് സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം വിടപറഞ്ഞ ഹനീഫ പാടൂർ സാഹിബിൻ്റെ വിയോഗത്തിൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഉമർ ഫാറൂഖ് മുള്ളൂർക്കര അധ്യക്ഷനായി. രണ്ട് പതിറ്റാണ്ടിലേറെ റിയാദിലുണ്ടായ അദ്ദേഹം ജില്ല കമ്മറ്റിയുടെ വൈസ് പ്രസിഡൻ്റായി കെ.എം.സി.സിയേ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും, പാവങ്ങളെയും, ഹരിത രാഷ്ട്രീയത്തെയും നെഞ്ചോട് ചേർത്ത് പിടിച്ച പ്രിയപ്പെട്ട നേതാവായിരുന്നു ഹനീഫ പാടൂർ സാഹിബെന്ന് സെൻട്രൽ സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സി പി മുസ്തഫ സാഹിബ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
യോഗത്തിൽ ഓർഗനൈസിങ് സെക്രട്ടറി സത്താർ തമരത്ത് മുഖ്യ പ്രഭാഷണവും,ബഷീർ ചെറുവത്താണി, അൻഷാദ് കൈപ്പമംഗലം, മുഹമ്മദ് കുട്ടി ചേലക്കര, ഷിഫനാസ് ശന്തിപുരം, ഇബ്രാഹിം ദേശമംഗലം, നിസാർ മരതയൂർ, ഉസ്മാൻ തളി, സുബൈർ ഒരുമനയൂർ തുടങ്ങിയവരും സംസാരിച്ചു.