ജീവിത വിജയത്തിന് ‘സന്തോഷം നിറഞ്ഞ മനസ്സും ശക്തമായ ചിന്തയും’ അനിവാര്യം: സുഷമ ഷാൻ, ഓ ഐ സി റിയാദ് വനിതാവേദി സെമിനാര്‍.


ഓ ഐ സി സി വനിതാ വേദി പ്രവര്‍ത്തകര്‍ സുഷമ ഷാനുമൊത്ത്

റിയാദ്: ഒഐസിസി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ സ്ത്രീകള്‍ നേരിടുന്ന പ്രധാന വിഷയങ്ങള്‍ തെരഞ്ഞെടുത്തു ചര്‍ച്ച സംഘടിപ്പിച്ചു. ജീവിത വിജയത്തിന് സന്തോഷം നിറഞ്ഞ മനസ്സും ശക്തമായ ചിന്തയും അനിവാര്യമാണെന്ന് റിയാദിലെ മലാസില്‍ നടന്ന പരിപാടിയില്‍ ലൈഫ് കോച്ചും, തെറാപ്പിസ്റ്റ് പരിശീലകയുമായ സുഷമ ഷാൻ പറഞ്ഞു. സംവേദനാത്മക സെഷനിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

സന്തോഷം നിറഞ്ഞ മനസ്സ് ശക്തമായ ചിന്ത സെമിനാര്‍ ഓ ഐ സി സി റിയാദ് വനിതാവേദി പ്രസിഡണ്ട്‌ മൃദുല വിനീഷ് ഉൽഘാടനം ചെയ്യുന്നു

സ്ത്രീകളുടെ മാനസികാരോഗ്യവും, സ്വയം പരിചരണവും, ബന്ധങ്ങളും, രക്ഷാകർ തൃത്വവും ഉൾപ്പെടെ വിവിധങ്ങളായ ജീവിത മേഖലകളിൽ സമഗ്ര വളർച്ച കൈ വരിക്കുന്നതിനായി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരുമിച്ച് കൊണ്ടുവന്ന് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം നിര്‍ദേശിക്കാനുമുള്ള വേദി പങ്കെടുത്തവര്‍ക്കെല്ലാം ഒരവിസ്മരണീയ അനുഭവമായി മാറി

വൈസ് പ്രസിഡണ്ട്‌ സ്മിത മൊഹയുദ്ധീൻ അധ്യക്ഷത വഹിച്ച യോഗം പ്രസിഡണ്ട്‌ മൃദുല വിനീഷ് ഉൽഘാടനം ചെയ്തു. ജാൻസി പ്രഡിൻ ആമുഖ പ്രഭാഷണം നടത്തി, സെക്രട്ടറി ശരണ്യ ആഘോഷ് സ്വാഗതവും, ട്രഷറർ സൈഫുന്നിസ സിദ്ധീഖ് നന്ദിയും പറഞ്ഞു. സിംന നൗഷാദ് ശരണ്യ ആഘോഷ് എന്നിവര്‍ പരിപാടിയുടെ കൺവീനർമാര്‍ ആയിരുന്നു , ഭൈമി സുബിൻ അവതാരകയായി.

.


Read Previous

പ്രവാസിയുടെ വിഷമങ്ങളെ മനോഹരമായ രീതിയിൽ കുറിച്ച് സലീന സുറുമി; ‘പ്രവാസം’ മക്കയില്‍ പ്രകാശനം ചെയ്തു

Read Next

തേങ്കുറിശ്ശി ദുരഭിമാനക്കൊല: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം, ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ’, തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസ് വിധിയില്‍ തൃപ്തയല്ല; അപ്പീല്‍ പോകുമെന്ന് ഹരിത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »