Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ റമദാനിൽ 16 ലക്ഷം സീറ്റുകൾ ഉറപ്പാക്കും


മക്ക: റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കുമെന്ന് സൗദി റെയില്‍വേസ് കമ്പനി വെളിപ്പെടുത്തി. കോച്ചുകളുടെളുടെയും സര്‍വീസുകളുടെയും എണ്ണം കൂട്ടിയാണ് 16 ലക്ഷം ഇരിപ്പിടങ്ങള്‍ ട്രെയിനില്‍ റമദാന്‍ മാസത്തില്‍ സജ്ജമാക്കുക. മക്കക്കും മദീനക്കും ഇടയില്‍ സഞ്ചരിക്കുന്ന ദൈവത്തിന്റെ അതിഥികളായ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ചതും സുഖപ്രദവുമായ യാത്രാനുഭവം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഓപ്പറേറ്റര്‍മാരായ സ്പാനിഷ് റെയില്‍വേ പ്രോജക്ട് കമ്പനിയുമായി സഹകരിച്ചാണ് സൗദി റെയില്‍വേസ് കമ്പനി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. ഈ വര്‍ഷം സര്‍വീസുകളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. ട്രിപ്പുകളുടെകളുടെ എണ്ണം 3,410 ആയി വര്‍ദ്ധിക്കും. സീറ്റുകളുടെ എണ്ണമെടുത്താല്‍ 2024നെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. റമദാന്‍ മാസത്തില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നടപടി.

റമദാന്റെ ആദ്യ ആഴ്ചയില്‍ ദിനേന 100 ട്രിപ്പുകള്‍ നടത്തുകയാണ് ലക്ഷ്യം. പിന്നീടുള്ള ആഴ്ചകളില്‍ ട്രിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രണ്ടാമത്തെ ആഴ്ചയില്‍ 120 ട്രിപ്പുകള്‍വരെയാക്കും. ഏറ്റവും തിരക്കുള്ള ദിനങ്ങളില്‍ 130 ട്രിപ്പുകള്‍വരെ നടത്താനാണ് പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ 10 അതിവേഗ റെയില്‍വേ സംവിധാനങ്ങളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ്. 453 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാതയില്‍ മണിക്കൂറില്‍ ശരാശരി 300 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. മക്ക, ജിദ്ദ, കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവയെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ ഓടുന്നത്.


Read Previous

പതിറ്റാണ്ടുകൾക്ക് ശേഷം സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ സൽസോള ടെട്രാന്ദ്ര കുറ്റിച്ചെടികൾ തളിർത്തു

Read Next

കാമുകി 3 മണിക്കൂർ പ്രസവവേദന അനുഭവിപ്പിച്ചതിനെ തുടര്‍ന്ന്,യുവാവ്‌ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, കേസുമായി കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »