ഹാരീസ് ദേവദാസിന് കേളി യാത്രയയപ്പ് നൽകി


റിയാദ്: 29വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസാഹ്മിയ ഏരിയ അൽ ഖുവയ്യ യുണിറ്റ്  അംഗം  ഹാരിസ് ദേവദാസിന് കേളി കലാ സാംസ്കാരിക വേദി  യാത്ര അയപ്പ് നൽകി.
യൂണിറ്റ് തലത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.  

യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ മൊമെൻ്റോ നൽകി കേളി ജോയിൻ്റ് സെക്രട്ടറി  സുനിൽ കുമാർ ,കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ  രാമകൃഷ്ണൻ , മുസാഹ്മിയ രക്ഷാധി കാരി സെക്രട്ടറി  ഷമീർ പുലമന്തോൾ , മുസാഹ്മിയ ഏരിയ സെക്രട്ടറി  നിസാറുദ്ധീൻ, ഏരിയ,  യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ  ആശംസകൾ അർപ്പിച്ച്  സംസാരിച്ചു.

കൂടാതെ നിരവധി യൂണിറ്റംഗങ്ങളും യാത്ര അയപ്പ് യോഗത്തിൽ പങ്കെടുത്തു. ചടങ്ങിന്  ഹാരിസ് ദേവദാസ് നന്ദി പറഞ്ഞു.


Read Previous

മമ്മൂട്ടിയുടെ ആക്ഷനും പഞ്ച് ഡയലോഗും…!! തിയേറ്ററിൽ തീപാറിക്കാൻ ബസൂക്ക ഇന്ന് എത്തും; പ്രീ റിലീസ് ടീസർ പുറത്ത്

Read Next

പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ റിയാദിൽ എത്തി, റിംല മ്യൂസിക്കൽ സിംഫണി നാളെ, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »