Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡോണൾഡ് ട്രംപിന്റെ കയ്യില്‍ വീണ്ടും ചതവോ? ആരോഗ്യനിലയിൽ ആശങ്കയുണര്‍ത്തി പുതിയ ചിത്രം പുറത്ത്


വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈയ്യില്‍ ചതവ് കണ്ട് ദിവസങ്ങള്‍ക്ക് ശേഷം പുതിയ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് തായ് വാൻ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ നിക്ഷേപത്തെക്കുറിച്ച സംസാരി ക്കുന്ന പരിപാടിയിലാണ് കയ്യിൽ പുതിയ അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.

ചതവ് പോലെ തോന്നിക്കുന്ന ചുവന്ന പാടുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രംപിന്റെ ആരോഗ്യത്തെക്കുറി ച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി. കൈയ്യിലെ അടയാളം ഡിമന്‍ഷ്യ ബാധിച്ചവരില്‍ കാണുന്ന ഗ്യാങ്ഗ്രീനാണോ എന്നും വ്രണമാണോ എന്നും ആളുകള്‍ സംശയം പ്രകടിപ്പിച്ചു. പ്രസിഡന്റ് ട്രംപ് നിരന്തരം ജോലി ചെയ്യുകയും കൈ കുലുക്കുകയും ചെയ്യുന്നതിനാല്‍ ഉണ്ടായ ചതവുകളാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രണ്ടുതവണ ട്രംപിന്റെ വലതുകൈയില്‍ ദൃശ്യമായ ചതവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ആളുകളുമായി ഹസ്തദാനം നല്‍കുന്നതിലൂടെ യാണ് തനിക്ക് കൈയ്യില്‍ അടയാളങ്ങള്‍ ഉണ്ടാവുന്നതെന്ന് റിപ്പബ്ലിക്കന്‍ നേതാവ് കൂടിയായ ട്രംപ് വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Read Previous

ഇപ്പോഴും തുടരുന്ന വിസാ തട്ടിപ്പ്; നാല് മലയാളികൾ തട്ടിപ്പിനിരയായി

Read Next

ജി കെ ക്വിസ് ഗ്രാൻഡ്‌ ഫിനാലെ സംഘടിപ്പിച്ചു അലിഫ് സ്‌കൂൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »