Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഡാറിൽ നിന്ന് അപ്രത്യക്ഷമായി; സിറിയൻ പ്രസിഡൻറ് കൊല്ലപ്പെട്ടോ? ആകാശത്തുനിന്ന് അപ്രത്യക്ഷമായ വിമാനത്തിൽ അസദെന്ന് സംശയം


സിറിയൻ പ്രസിഡണ്ട് ബാഷർ അൽ അസദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായി സംശയം. വിമതർ ദമാസ്കസ് നഗരം പിടിച്ചടക്കിയതോടെ ഇവിടെ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടിരിക്കാൻ സാധ്യതയുള്ള വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതോടെയാണ് സംശയം ബലപ്പെട്ടത്. ഇല്ല്യുഷിൻ II 76T വിമാനമാണ് ദമാസ്കസിൽ നിന്ന് പറന്നുയർന്നു തീരദേശ മേഖലയിലേക്ക് പോയശേഷം പിന്നീട് ഇവിടെ നിന്ന് വഴി തിരിച്ച് എതിർദിശയിലേക്ക് പറന്നത്.

എന്നാൽ വിമാനം റഡാറിൽ നിന്ന് അപ്രതീക്ഷിതമായതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിമാനം തകർന്നു എന്ന വിവരവും സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിൽ അസദ് ഉണ്ടായിരിക്കാനുള്ള വിദൂര സാധ്യതകൾ പറയപ്പെടുന്നുണ്ട്. സിറിയയിൽ വിമതർക്ക് സ്വാധീനമുള്ള ഹോംസ് നഗരത്തിന്റെ മുകളിൽ വച്ചാണ് വിമാനം കാണാതായിരിക്കുന്നത്. വിമത ആക്രമണത്തിൽ വിമാനം തകർന്നതാണോ എന്നും വ്യക്തമല്ല.

അസദ് രാജ്യം വിട്ടത് ചൂണ്ടിക്കാട്ടി വിമതർ ദമാസ്‌കസ് സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻറ് ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഏകാധിപത്യ ഭരണത്തിന് അവസാനമായി എന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇത് പുതിയൊരു തുടക്കത്തിലെ ആരംഭമാണെന്നും ഇരുണ്ട യുഗത്തിന്റെ അന്ത്യമാണെന്നും സിറിയയിലെ വിമതസേനയായ ഹയാത്ത് തഹ്രീർ ഷാമിന്റെ നേതാവ് ടെലഗ്രാമിലൂടെ പ്രഖ്യാപിച്ചു.


Read Previous

ജലയാത്രയുടെ നൂറുവർഷങ്ങൾ; ചില്ല’ സംവാദം

Read Next

ഒഐസിസി ബാലവേദി ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »