ഹസൻ നസ്റല്ലയുടെ കൊലപാതകം: ജമ്മു കശ്മീരിൽ പ്രതിഷേധ പ്രകടനം, രക്തസാക്ഷിയെന്ന് മെഹ്ബൂബ മുഫ്തി.


ബാരാമുല്ല: ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജമ്മു കാശ്മീരിൽ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഹസൻ നസ്റല്ല രക്തസാക്ഷിയാണെന്ന് മെഹ്ബൂബ എക്ക്സിൽ കുറിച്ചു. പലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പ മാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തി ന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

അതേസമയം വടക്കൻ കശ്മീരിലെ ബാരാമുല്ലയിൽ സ്ത്രീകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. അമേരിക്കക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചാരണത്തിന്‍റെ അവസാന ദിവസമാണ് ഇന്ന്. ബാരാമുല്ല അടക്കമുള്ള സ്ഥലങ്ങളിൽ കൊട്ടിക്കലാശം നടക്കാനിരിക്കെയാണ് പ്രതിഷേധം അരങ്ങേറുന്നത്.

വെള്ളിയാഴ്ച ലബനീസ് തലസ്ഥാനമായ ബെയ്റൂത്തിന് തെക്ക് ദഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ല പ്പെട്ടത്. ഹസൻ നസ്റല്ലയുടെ മരണത്തെ തുടർന്ന് ഇറാനിൽ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസൻ നസ്റല്ലയുടെ വധത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത് .


Read Previous

24 മണിക്കൂറും കാവല്‍; പി വി അന്‍വറിന്റെ വീടിന് സുരക്ഷ, ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

Read Next

അന്നം തരുന്ന നാടിന്‍റെ ദേശിയ ദിനത്തിൽ പ്രവാസി കലാ കൂട്ടായിമയിൽ പിറന്ന വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »