Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രയാസങ്ങളില്ലാത്ത പ്രവാസം: മൈൻഡ്സെറ്റ് കോച്ച് ടികെ കരീം റിയാദില്‍, പ്രവാസികളുമായി സംവദിക്കുന്നു.


റിയാദ് : പ്രവാസം എന്നത് എന്നത് ഒരു തെരഞ്ഞെടുപ്പ് അല്ല സാഹചര്യം മൂലം പ്രവാസത്തിലേക്ക് വന്നവരാണ് പലരും, സ്വന്തം കുടുംബവും ജനിച്ച് വളർന്ന ചുറ്റുപാടുകളും വിട്ട് അകലെ പ്രയാസമേറിയ ജോലി ചെയ്ത് നാടിനും നാട്ടുകാർക്കും അത്താണിയായി മാറുന്ന പ്രവാസം- പ്രയാസങ്ങളില്ലാതെ കഴിച്ച് കൂട്ടാം എന്നത് പലർക്കും സ്വപ്നം മാത്രമാണ്, എന്നാൽ നിറഞ്ഞ മാനസിക ഉത്സാഹത്തോടെ എല്ലാ പിരിമുറുക്കങ്ങൾക്കും വിടപറഞ്ഞ് നിലവിലുള്ള ജീവിത നിലവാരം തീർത്തും തിരുത്തി എഴുതാമെന്നത് യാഥാർഥ്യമായ സത്യമാണ്. പ്രയാസങ്ങളില്ലാത്ത പ്രവാസം ഇ എഫ് ടി യിലൂടെ പ്രമുഖ അന്താരാഷ്ട്ര മൈൻഡ്സെറ്റ് കോച്ചുമായ ടികെ കരീം ഒക്ടോബർ 3 രാത്രി 8 മണിക്ക് ബത്ത ഡി പാലസ് (അപ്പോളോ ഡിമോറ) ഓഡിറ്റോറിയത്തിൽ നേരിട്ട് ജനങ്ങളുമായി സംവദിക്കുന്നു

മൈൻഡ്സെറ്റ് കോച്ച് ടികെ കരീം റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

മനുഷ്യ മനസ്സ് ഒരു കമ്പ്യൂട്ടറിനോട് ഉപമിക്കാമെന്ന് പരക്കെ അറിയപ്പെടുന്ന കാല മാണിന്ന്, അതിലെ സോഫ്റ്റ് വെയർ മാറ്റിയാൽ തെളിയുന്ന കാര്യങ്ങൾക്കും മാറ്റം ഉണ്ടാകും. ഓരോ വ്യക്തിയുടെയും മാനസികാവസ്ഥയാണ് അവരുടെ നിലവിലെ സാഹചര്യങ്ങൾക്കാധാരം, മാനസികാവസ്ഥയിൽ മാറ്റം കൊണ്ട് വരാൻ കഴിഞ്ഞാൽ ജീവിതം പരിപൂർണ്ണമായി മാറും.

ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ വളരെ പെട്ടെന്ന് മാറ്റം വരുത്താൻ സാധി ക്കുന്ന ഒരു ടൂൾ ആണ് ഇ എഫ് ടി, ഇത് പ്രവാസലോകത്തിനെ പരിചയപ്പെടുത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

അതിവേകം പ്രചരിച്ച് കൊണ്ടിരിക്കുന്ന ഈ ആധുനിക വിദ്യ പഠിച്ച് പരിശീലിക്കു മ്പോൾ നിലവിലെ ജീവിതാവസ്ഥ വളരെ പെട്ടെന്ന് മാറുന്നു, മാനസിക പിരിമുറു ക്കങ്ങൾ ഇല്ലാതായി സ്വന്തം ശക്തി പരിപൂർണ്ണമായും നേട്ടങ്ങൾക്ക് വേണ്ടി ചെലവഴിക്കുവാൻ ഒരാൾക്ക് സാധിക്കും എന്നതാണ് ഇ എഫ് ടി യുടെ ഏറ്റവും വലിയ പ്രയോചനം.

അകാരണ ഭയങ്ങൾ, രോഗ ഭയം, പഴക്കമേറിയ ശാരീരിക വേദനകൾ, കുടുംബ പ്രശ്നങ്ങൾ, മനോദൗർബല്യങ്ങൾ എന്നിനവയെല്ലാം ഇ എഫ് ടി യിലൂടെ പരിഹരിക്കാൻ സാധിക്കും, സ്വയം പഠിച്ച് പരിശീലിക്കുവാൻ കഴിയും എന്നതിലുപരി മറ്റുള്ളവർക്ക് വേണ്ടിയും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് ഈ ആധുനിക ടൂളിന്റെ മനോഹരിതയാണ്

വാർത്താ സമ്മേളനത്തിൽ ടി കെ കരീം, കോർഡിനേറ്റർ അസീസ് കടലുണ്ടി, ബഷീർ പവർ പോർട്ട്സ് എറണാകുളം, ലുഹ ഗ്രൂപ്പ് എം ഡി ബഷീർ മുസ്ലിയാരകത്ത്, മുജീബ് മുക്കം എന്നിവർ പങ്കെടുത്തു.

സൗജന്യമായി നടത്തുന്ന പരിപാടിയിൽ റജിസ്റ്റർ ചെയ്യുവാൻ 0532 52 8262 എന്ന നമ്പറിലേക്ക് EFT എന്ന് ടൈപ്പ് ചെയ്ത് വാട്സാപ്പ് മെസ്സേജ് അയക്കുക.


Read Previous

ഇന്റര്‍വ്യൂവിൽ പി ആര്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്കൊപ്പം, അറിവില്ലാതെയെങ്കില്‍ ഏജന്‍സിക്കെതിരെ കേസെടുക്കുമോ?: വി ഡി സതീശന്‍

Read Next

കലാപാഹ്വാനത്തിന് കേസ് എടുക്കണം; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »