വി​ദ്വേ​ഷ​ത്തെ സ്നേ​ഹം​കൊ​ണ്ടും, ഭ​യ​ത്തെ പ്ര​തീ​ക്ഷ​കൊ​ണ്ടും കീ​ഴ​ടക്കണം; തന്‍റെ അടുത്ത യാത്രാദൗത്യം രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ​യി​ട​ത്തും സ്നേ​ഹ​ത്തി​ന്‍റെ ശബ്ദം എ​ത്തി​​ക്കു​ക എ​ന്ന​താ​ണ്: രാഹുല്‍ഗാന്ധി


ആ​ൾ​ക്കൂ​ട്ട​ത്തി​​ന്‍റെ ആ​ർ​പ്പു​വി​ളി​ക്കും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്കു​മിടയില്‍ മൗ​ന​ത്തി​ന്‍റെ സൗ​ന്ദ​ര്യം എ​ന്താ​ണെ​ന്ന് ഭാ​ര​ത് ജോ​ഡോ യാ​ത്ര പഠിപ്പിച്ചുവെന്ന് പ്രതിപക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​ക്കാ​ർ സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ സ്നേ​ഹ​മു​ള്ള​വ​രാ​ണെ​ന്ന് ഈ യാ​ത്ര​യി​ലൂ​ടെ തെ​ളി​യി​ച്ചു​വെ​ന്നും രാ​ഹു​ൽ എക്സില്‍ കുറിച്ചു.

രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ​യി​ട​ത്തും സ്നേ​ഹ​ത്തി​ന്‍റെ ശബ്ദം എ​ത്തി​​ക്കു​ക എ​ന്ന​താ​ണ് ഇ​നി​യു​ള്ള ദൗ​ത്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേര്‍ത്തു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ലാ​ണ് ‘എ​ക്സി’​ൽ രാഹുലിന്‍റെ കുറിപ്പ്.​

തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന മ​നു​ഷ്യ​നെ കേ​ൾ​ക്കാ​നാ​യി. 145 ദി​വ​സ​ത്തെ യാ​ത്ര​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ പ്ര​ശ്നങ്ങള്‍ അറിഞ്ഞു. ഇ​തൊ​ക്കെ എ​ന്നെ പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു. വി​ദ്വേ​ഷ​ത്തെ സ്നേ​ഹം​കൊ​ണ്ടും ഭ​യ​ത്തെ പ്ര​തീ​ക്ഷ​കൊ​ണ്ടും കീ​ഴ​ട​ക്കാ​മെ​ന്നാ​ണ് യാ​ത്ര തു​ട​ങ്ങു​മ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞ​ത്. രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ മൂ​ല​യി​ലും സ്നേ​ഹം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ കു​റി​ച്ചു.


Read Previous

പട്ടിണിയിൽ വലഞ്ഞ് സൗത്താഫ്രിക്കന്‍ രാജ്യങ്ങൾ: സഹായമെത്തിച്ച് ഇന്ത്യ

Read Next

കുട്ടികളിലെ സംരംഭകത്വം എങ്ങനെ വളര്‍ത്തിയെടുക്കാം, മാസ്റ്റര്‍ ന്യുയാം ക്ലാസ്സെടുക്കുന്നു; റിയാദ് എജ്യൂ എക്‌സ്‌പോ സപ്തംബര്‍ 13ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »