ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ശരീരം അമിതമായി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുവെന്നൊക്കെ പലപ്പോഴും നാം കേട്ടിരിക്കും. അതുപോലെ ശരീരം അമിതമായി ‘ മദ്യം’ ഉത്പാദിപ്പിക്കുന്നുവെന്ന് നിങ്ങള്‍ കേട്ടിച്ചുണ്ടോ?

അത്തരത്തില്‍ ഒരു അത്യപൂർവ്വ അവസ്ഥയിലൂടെയാണ് കനേഡിയൻ പൗരയായ 50കാരി കടന്നു പോകുന്നത്. ഓട്ടോ ബ്ര്യൂവറി സിൻഡ്രോം എന്നാണ് ഈ അവസ്ഥയ്ക്ക് ഡോക്ടർമാർ പേര് നല്‍കിയിരിക്കുന്നത്.
വയറ്റില്‍ വളരുന്ന പ്രത്യേക തരം ഫംഗസുകളുടെ അമിത വളർച്ചയാണ് ഇത്തരത്തില്‍ ആല്‍ക്കഹോളുകളുടെ ഉത്പാദനത്തിന് കാരണമാവുന്നത്. അമിതമായ ക്ഷീണം, വ്യക്തമല്ലാത്ത സംസാരം എന്നിവയൊക്കെയാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍.
മദ്യപിച്ചില്ലെങ്കില്‍ പോലും, ഇത്തരം അപൂർവ്വ രോഗമുള്ളവരുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും. ഇടയ്ക്കിടെ വരുന്ന മുത്രാശയ രോഗങ്ങളാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍.
