പാമ്പ് കടിച്ചത് അറിഞ്ഞില്ല; താമസസ്ഥലത്തെ ബാത്ത്റൂമില്‍ അബോധാവസ്ഥയില്‍; മലയാളി യുവ ഡോക്ടര്‍ മരിച്ചു


ബംഗളുരൂ: എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന അദിത്ത് ബാലകൃഷ്ണനാണ് മരിച്ചത്.

ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തുവച്ചാണ് അദിത്തിന് പാമ്പുകടിയേറ്റതെന്നാണ് സംശയിക്കു ന്നത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ താമസസ്ഥലത്തേക്ക് പോയി. ഒപ്പം അമ്മയും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം ബാത്ത് റൂമില്‍ കയറിയ അദിത്ത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രി യില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചാണ് കാലില്‍ പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയത്.

ശശി തരൂര്‍ എംപി ഉള്‍പ്പടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂരിലെത്തിക്കും. സംഭവത്തില്‍ തുംകുരു പൊലീസ് അന്വേഷണം ആരംഭിച്ചു


Read Previous

അന്വേഷണത്തില്‍ വഴിത്തിരിവ്; സംഘത്തില്‍ നഴ്‌സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയും; പൊലീസ് നിര്‍ണായക നീക്കത്തിലേക്ക്

Read Next

ഒരു വർഷമായി ഭാര്യ ഭർത്താക്കൻമാരെപ്പോലെ താമസം, ഒടുവിൽ കൊലപാതകവും ആത്മഹത്യാ ശ്രമവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »