ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെകാലമായി മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയ ഗായകന്‍ ഉണ്ണിമേനോന്‍ റിയാദില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിച്ചു. ഞാൻ പാട്ട് അന്വേഷിച്ചു പോകാറില്ല. എന്റെ ശബ്ദത്തിന് പറ്റുന്ന പാട്ട് എന്നെ അന്വേഷിച്ച് വരികയാണ് സാധാരണ സംഭവിക്കാറുള്ളത്. അന്നു മുതൽ ഇന്നു വരെയും അങ്ങനെയേ ഉണ്ടായിട്ടുള്ളൂ ഇടവേളകൾ മനപൂർവമല്ല. ഓരോ ഇടവേളയിലും നല്ല പാട്ടുകള്‍ പാടാന്‍ തനിക്ക് അവസരം കിട്ടിയിട്ടുണ്ട്, ഞാൻ പാടിയാൽ നന്നാകും എന്നു കരുതി സംഗീത സംവിധായകർ നൽകുന്ന പാട്ടുകളാണ് ഞാൻ പാടിയിട്ടുള്ള ഒട്ടുമിക്ക പാട്ടുകളും
പാട്ടുകളുടെ റോയല്‍റ്റി സംബന്ധിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടിപറഞ്ഞു, താനതിനെ അനുകൂലിക്കുന്നു പക്ഷെ ഒരു പാട്ട് ജനിക്കണമെങ്കില്‍ അതിനുപിന്നില്‍ നിരവധി ആളുകളുടെ പ്രയന്നമുണ്ട് അവരെയെല്ലാം ഉള്‍പെടുത്തിയായിരിക്കണം തിരുമാനങ്ങള്‍ ഉണ്ടാകേണ്ടത്, നിരവധി സിനിമകള്‍ക്ക് ട്രാക്ക് പാടിയാണ് തന്‍റെ തുടക്കം അത്തരം പാട്ടുകളില്‍ നിരവധി പാട്ടുകള്‍ ഹിറ്റായിട്ടുണ്ട് ഹിറ്റായ പല പാട്ടു കളും പിന്നിട് തന്‍റെ പേരില്‍ തന്നെ ക്രെഡിറ്റ് ആയിട്ടുണ്ട്,
തനിക്ക് ലഭിക്കേണ്ട പല അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട് അതിലൊന്നും തനിക്ക് പരാതിയില്ല പുതിയ കാലഘട്ടത്തില്‍ റിയാലിറ്റി ഷോയിലൂടെ നിരവധി മിടുക്കരായ ഗായകര്‍ ഉയര്‍ന്നുവരുന്നുണ്ട്, പലരും പിന്നിട് സിനിമാപിന്നണി ഗായകരുടെ പട്ടിക യിലേക്ക് ഇടംപിടിക്കുന്നത് സന്തോഷകരമായ കാര്യമാണ്,പലരും റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായി വിളിക്കാറണ്ടെങ്കിലും തനിക്കത് ഒരുപാട് നേരം ചെന്ന് ഇരിക്കുന്നതിനോട് താല്പര്യം ഇല്ലാത്തതിനാല്‍പോകാറില്ല വല്ലപ്പോഴും പോകുന്നതിലാണ് താല്‍പര്യമെന്നും തന്‍റെ മകന്‍ ആകാശ് അഭിനയിച്ച ഹിന്ദി സിനിമ ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹംപറഞ്ഞു
റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്‍ (റിംലയുടെ ) ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുതുവെള്ളൈ മഴൈ എന്ന് പേരിട്ടിരിക്കുന്ന മൂസിക്കൽ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഉണ്ണിമേനോന്‍ റിയാദിലെത്തിയത് മെയ് പതിനേഴ് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് എക്സിറ്റ് 33 ലേ അൽ മാലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രോഗ്രാമില്‍ നാട്ടിൽ നിന്ന് എത്തിയ കലാകാരന്മാരോടൊപ്പം റിയാദിലെയും കലാകാരന്മാരും അണിനിരക്കും
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ പൂർണ്ണ അനുമതിയോട് കൂടിനടക്കുന്ന പ്രോഗ്രാമിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും ക്യു ആർ കോഡ് സ്ക്കാൻ ചെയ്തു മാത്രമേ ഓഡിറ്റോറിയത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളു 6 മണിമുതൽ ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുമെന്നും ഭാരവാഹികൾ വെക്തമാക്കി
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ അതിഥി ഉണ്ണിമേനോൻ, റിംല പ്രസിഡന്റ് ബാബു രാജ്, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ, റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ, ട്രഷറർ രാജൻ മാത്തൂർ, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, മീഡിയ കൺവീനർ ശരത് ജോഷി, ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദർഎന്നിവർ പങ്കെടുത്തു..
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോ വാര്‍ത്ത കേള്‍ക്കാം
