Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാലില്‍ പിടിച്ച് മാപ്പുപറഞ്ഞു’; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മഹാബലിപുരത്ത് എത്തിച്ച് കണ്ട് വിജയ്


ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിച്ച് നടന്‍ വിജയ്. കൂടിക്കാഴ്ച യില്‍ കാലില്‍ തൊട്ട് മാപ്പ് ചോദിച്ച വിജയ് കരൂരില്‍ എത്താത്തതിനും ക്ഷമ ചോദിച്ചുവെന്ന് കൂടി ക്കാഴ്ചയില്‍ പങ്കെടുത്ത കുടുംബങ്ങള്‍ പറഞ്ഞു. 41 പേര്‍ മരിച്ച അപകടം നടന്ന് ഒരുമാസത്തിന് ശേഷമാണ് മരിച്ചവരുടെ 33 കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്.

സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂര്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും ഇവിടെ എത്താന്‍ കഴിയാതിരുന്നതില്‍ താരം ക്ഷമ ചോദിച്ചതായും ചടങ്ങില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 160ലേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു. രാവിലെ 9 മണിക്ക് തുടങ്ങിയ കൂടിക്കാഴ്ച വൈകുന്നേരം 6.30 വരെ നീണ്ടുനിന്നു. ദുരിതത്തിലായ പല കുടുംബങ്ങളും തങ്ങളുടെ ദുഃഖം പങ്കുവെച്ച് വിതുമ്പിയതോടെ ആശ്വാസവാക്കുകള്‍ പറയാനാവാതെ വിജയും അവരെ ചേര്‍ത്തുനിര്‍ത്തി.

ഓരോ കുടുംബാംഗങ്ങളോടും ഏകദേശം 20 മിനിറ്റിലേറെ നേരം വിജയ് അവരുടെ ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴില്‍ നല്‍കുമെന്നും ഉറപ്പു നല്‍കി. കുടുംബ ത്തിന് എന്ത് സഹായമാണ് വേണ്ടതെന്ന് വിജയ് തന്നോട് ചോദിച്ചതായി ദുരന്തത്തില്‍ ഭാര്യയെയും രണ്ട് മക്കളെയും നഷ്ടപ്പെട്ട കരൂരിലെ തുണിക്കച്ചവടക്കാരനായാ ആനന്ദജ്യോതി പറഞ്ഞു. ‘മരിച്ചവരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം വികാരാധീനനായി. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് തനിക്കറി യില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ കാല്‍ തൊട്ട് കരഞ്ഞു,’ ആനന്ദജ്യോതി പറഞ്ഞു. ‘തന്നെ സ്വന്തം കുടുംബത്തിലെ ഒരാളായി കാണണമെന്നും ജീവിതകാലം മുഴുവന്‍ ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഒരു ദിവസം വീട്ടില്‍ വന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.’ ആനന്ദ ജ്യോതി പറഞ്ഞു.


Read Previous

സ്വര്‍ണം ചെമ്പാക്കിയ വിദ്യ; രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണം’

Read Next

വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ട്വിസ്റ്റ്; പിതാവ് പിടിയില്‍; യുവാവിനെ കുടുക്കാനുള്ള നാടകം പൊളിച്ച് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »