ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: നൂറാം വയസിലും വായന ശീലം കൂടെകൂട്ടി കല്യാണിയമ്മ. അതിരാവിലെ പത്രം കയ്യിൽ കിട്ടിയില്ലെങ്കിൽ അസ്വസ്‌തയാകുന്ന കല്യാണിയമ്മ ഈ വായന ദിനത്തിലും വായന ശീലം മുറുകെ പിടിച്ചിരിക്കുകയാണ്. ഓരോ അക്ഷരങ്ങളും അരിച്ച് പെറുക്കിയെടുത്ത് സംതൃപ്‌തയാവുകയാണ് ചിങ്ങപുരം കിഴക്കേ പീടികയിലെ കല്യാണിയമ്മ.
അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് പത്രക്കാരനെ കാത്ത് നിൽക്കും. പത്രം കൈയിൽ കിട്ടിയാൽ പിന്നെ ആ സന്തോഷം പറയേണ്ടതില്ല. പത്രം അവധിയുള്ള ദിവസങ്ങളിലാണ് കാര്യങ്ങൾ കഷ്‌ടം. ഒരുത്സാഹ വും സന്തോഷവും പിന്നീട് ഉണ്ടാകില്ല കല്യാണിയമ്മക്ക്. പത്രം കിട്ടാതെ വരുന്ന ദിവസങ്ങളിൽ പത്രത്തോളം വാർത്ത സുഖം കിട്ടിയില്ലെങ്കിലും പിന്നീട് കല്ല്യാണിയമ്മക്ക് കൂട്ട് കഥാപുസ്‌തകങ്ങളോ കുട്ടികളുടെ പാഠപുസ്‌തകങ്ങളോ ആയിരിക്കും. അതിലാവും പിന്നീട് ശ്രദ്ധ.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. നൂറിലേക്കെത്തിയപ്പോൾ കല്ല്യാണിയമ്മക്കും പ്രായത്തി ന്‍റേതായ പ്രയാസങ്ങള്‍ വന്നു തുടങ്ങി. മുറ്റമടിക്കാറില്ല, നടക്കാനും ബുദ്ധിമുട്ടാണ് കല്ല്യാണിയമ്മക്ക്. ആരോഗ്യപരമായി വയ്യാതായെങ്കിലും ദിവസേനയുള്ള വായന മറക്കാറില്ല.
നേരത്തെയൊക്കെ വളരെ ഉച്ചത്തിലായിരുന്നു അമ്മയുടെ വായന. ഇപ്പോൾ മൗനമായി ഓരോ വരികളി ലൂടെയും കണ്ണുകൾ നീക്കി പോകും” മകൻ കെപി പ്രഭാകരൻ പറഞ്ഞു. കേൾവിക്കുറവുണ്ടെങ്കിലും കാഴ്‌ചക്ക് വലിയ പ്രശ്‌നങ്ങളൊന്നുമില്ല. നാലാം ക്ലാസ് വരെയാണ് പഠിച്ചത്. തുടർന്ന് പഠിക്കാൻ സാഹചര്യങ്ങൾ പ്രതികൂലമായതോടെ സ്‌കൂളിൽ പോകുന്നത് നിർത്തി. അതിൻ്റെ വിഷമമൊക്കെ മനസിലുണ്ടെങ്കിലും പത്രം കൈയിൽ കിട്ടുന്നതോടെ എല്ലാം മറക്കും.
ഭർത്താവ് ഗോപാലൻ നായർ വിമുക്ത ഭടനായിരുന്നു. ആറ് മക്കളുണ്ട്. മക്കളുടെ അടുത്ത് മാറിമാറി താമസിക്കുന്നതിലാണ് കല്യാണിയമ്മക്ക് ത്രില്ല്. വരുന്ന കർക്കടകത്തിൽ നൂറ് പിറക്കുന്ന കല്യാണിയമ്മ സ്വന്തം കാര്യങ്ങളൊക്കെ പരസഹായമില്ലാതെ ചെയ്യുമായിരുന്നു. ഈയിടെയാണ് ശാരീരിക ബുദ്ധി മുട്ടുകള്‍ നേരിട്ടു തുടങ്ങിയത്. ഇപ്പോൾ പരസഹായം വേണം. വായിക്കാൻ പത്രമുണ്ടെങ്കിൽ ഊർജം കൂടും. ഇത് പുതുതലമുറക്കുള്ളൊരു സന്ദേശം
